കാസര്‍കോട്: മദ്രസയില്‍ പോവുകയായിരുന്ന എട്ടുവയസുകാരനെ തെരുവ് നായ്ക്കൂട്ടം ആക്രമിക്കാന്‍ ശ്രമം. കുട്ടി ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പേടിച്ചോടിയ കുട്ടിയ്ക്ക് വീണ് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ എട്ടരയോടെ ബന്തിയോട് അടുക്കയിലാണ് സംഭവം. സൈനുവിന്റെ മകന്‍ സയാനെയാണ് തെരുവ് നായകള്‍ പിന്നാലെയെത്തി ആക്രമിക്കാന്‍ ശ്രമിച്ചത്. ഈ ആഴ്ച തന്നെ രണ്ടാം തവണയാണ് കുട്ടിയെ നായ്ക്കൂട്ടം ആക്രമിക്കാന്‍ ശ്രമിക്കുന്നത്. പരിക്കേറ്റ സയാന്‍ ആശുപത്രിയില്‍ ചികില്‍സ തേടി. പ്രദേശത്ത് തെരുവ് നായകളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. ഇന്ന് രാവിലെ നടന്ന സംഭവം അടുത്ത വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.







