ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ചു, ഡ്രൈവർ പൊള്ളലേറ്റ് മരിച്ചു

പാലക്കാട്: ദേശീയപാത കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളത്ത് ലോറികൾ കൂട്ടിയിടിച്ച് കത്തി. പൊള്ളലേറ്റ ലോറി ഡ്രൈവർ മരിച്ചു. ശ്രീകൃഷ്ണപുരം സ്വദേശി നസീറുദ്ദീനാ (29)ണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ 5:30-ഓടെ അറക്കപ്പൊടി കയറ്റി വരികയായിരുന്ന ലോറിയും കണ്ടെയ്നർ ലോറിയും ആണ് കൂട്ടിയിടിച്ചത്. അറക്കപ്പൊടി കയറ്റിയ ലോറിയിലെ ഡ്രൈവറാണ് മരിച്ചത്. പരിക്കേറ്റ കണ്ടെയ്നർ ലോറി ഡ്രൈവറായ അതിഥിത്തൊഴിലാളി ആശുപത്രിയിൽ ചികിത്സയിലാണ്. ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. തീഅണച്ചശേഷമാണ് ലോറിയിൽ നിന്നും മൃതദേഹം പുറത്തെടുത്തത്. പിന്നീട് ആശുപത്രിക്ക് മോർച്ചറിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂർ മുതൽ കല്ലടിക്കോട് വരെ ഗതാഗതക്കുരുക്കുണ്ടായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page