ആശുപത്രിയിലേക്ക് പോയ യുവതിയെ നാലുദിവസമായി കാണാനില്ലെന്ന് പരാതി; പൊലീസ് അന്വേഷണം തുടങ്ങി

കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിൽ തെക്കേപ്പറമ്പിൽ റഷീദിന്റെ ഭാര്യ ജസീന (30) യെ നാലു ദിവസമായി കാണാനില്ലെന്ന് പരാതി. ശനിയാഴ്ച പുലർച്ചെ താലൂക്കാശുപത്രിയിൽ പോകുന്നെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് പറയുന്നു. ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്ന് പരാതിയിൽ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ താമരശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0 4 9 5 22222 4 0 , 9 4 9 7 9 7 5 7 1 6 , 9 4 0 6 4 1 4 4 0 1 നമ്പറുകളിൽ വിവരം അറിയിക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ജസീനയുടെ ഇടതുക വിളിൽ കാക്കപ്പുള്ളി ഉണ്ടെന്നും വയലറ്റ്
ചൂരിദാറാണു ധരിച്ചിട്ടുള്ളതെന്നും ഫോൺ ലൊക്കേഷൻ പേരാമ്പ്രയാണ് കാണിക്കുന്നതെന്നും പൊലീസ് അറിയിപ്പിൽ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഓറഞ്ച് അലർട്ട്; കാസർകോട് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത,ജനങ്ങൾ ജാഗ്രത പാലിക്കണം,ദേശീയ പാതയിലെ നിർമ്മാണ മേഖലയിൽ മണ്ണെടുപ്പ് പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കണമെന്ന് ജില്ലാ കളക്ടർ
Scroll to top

You cannot copy content of this page