ബസില്‍ സഞ്ചരിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ പാട്ട് വച്ചാല്‍ ഇനി പിഴ; ഉച്ചത്തില്‍ ഫോണില്‍ സംസാരിച്ചാലും പിഴ വരും

ചെന്നൈ: സര്‍ക്കാര്‍ ബസുകളില്‍ യാത്ര ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണില്‍ പാട്ടുവച്ചാല്‍ ഇനി പിഴ അടക്കേണ്ടിവരും. സ്പീക്കര്‍ മോഡിലിട്ട് പാട്ട്, റീല്‍, വീഡിയോ എന്നിവ പ്ലേ ചെയ്യുകയോ ഉച്ചത്തില്‍ ഫോണ്‍ സംസാരിക്കുകയോ ചെയ്യുന്നവര്‍ക്ക് ഇനി പിഴയിടുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. പൊതുവാഹനത്തില്‍ ഇത്തരം ശല്യം ഒഴിവാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ പുതിയ നിര്‍ദേശം പുറത്തിറക്കി. നിയമം ലംഘിക്കുന്നവര്‍ക്ക് 500 രൂപ മുതല്‍ 1,000 രൂപ വരെയാണ് പിഴ ഈടാക്കുക. സംസ്ഥാനത്തെ 20,000 സര്‍ക്കാര്‍ ബസുകളിലും ഈ നിയമം നടപ്പാക്കാന്‍ ഗതാഗത വകുപ്പ് എല്ലാ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ക്കും നിര്‍ദേശം നല്‍കി. ഓരോ ബസിലും യാത്രക്കാര്‍ക്ക് കാണുന്ന വിധത്തില്‍ മൂന്ന് മുന്നറിയിപ്പ് സ്റ്റിക്കറുകള്‍ പതിക്കും. സ്റ്റിക്കറുകളില്‍ സ്പീക്കര്‍ മോഡ് ഒഴിവാക്കി വയര്‍ഡ് അല്ലെങ്കില്‍ ബ്ലൂടൂത്ത് ഇയര്‍ഫോണ്‍ ഉപയോഗിക്കണമെന്ന് നിര്‍ദേശിക്കും. മറ്റ് യാത്രക്കാരെ ബഹുമാനിക്കാനും ശാന്തമായ യാത്ര ഉറപ്പാക്കാനും ആവശ്യപ്പെടുന്ന സന്ദേശങ്ങളും ഉണ്ടാകും. ‘തിരക്കേറിയതോ ദീര്‍ഘയാത്രകളോ ഉണ്ടാകുമ്പോള്‍ ഇത് ഒരു ശല്യമായി മാറുന്നു, അതിനാല്‍ ഈ നടപടി സ്വാഗതാര്‍ഹമാണ്’- സര്‍ക്കാര്‍ ബസിലെ സ്ഥിരം യാത്രക്കാരനായ ഡി രാമചന്ദ്രന്‍ പറഞ്ഞു. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും യാത്രക്കാരെ നിയമത്തെക്കുറിച്ച് ബോധവല്‍ക്കരിക്കണമെന്നും, മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാകുന്ന സാഹചര്യങ്ങളില്‍ ഇടപെടണമെന്നും ഗതാഗത വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കൊലക്കേസിലെ പിടികിട്ടാപ്പുള്ളി 25 വര്‍ഷത്തിനു ശേഷം പിടിയില്‍; 15 വര്‍ഷമായി പയ്യന്നൂരില്‍ തട്ടുകട നടത്തി, ഭക്ഷണം കഴിക്കാനെത്തിയ പൊലീസുകാര്‍ക്കും പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല
Scroll to top

You cannot copy content of this page