കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മുറിയില്‍ അതിക്രമിച്ചു കയറിയ യുവാവിനെ വീട്ടുകാര്‍ പൂട്ടിയിട്ടു. സുഹൃത്തുക്കളെത്തി വീട്ടുകാരെ ആക്രമിച്ച് യുവാവിനെ മോചിപ്പിച്ചു.
താമരശ്ശേരി ഈങ്ങാപ്പുഴയില്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. അടിവാരം പള്ളിയാല സ്വദേശി 19കാരന്‍ മിസ്ബാഹുലിനെതിരെ പോക്സോ ചുമത്തി താമരശേരി പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ മുറിയില്‍ അജ്ഞാതന്റെ ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. പീന്നീട് യുവാവിനെ ആ മുറിയില്‍ പൂട്ടിയിട്ടു. പൂട്ടിയിട്ടതിനു പിന്നാലെ യുവാവ് ഫോണ്‍ വിളിച്ചതു പ്രകാരം മൂന്നു ബൈക്കുകളിലായി സുഹൃത്തുക്കള്‍ എത്തി. വീട്ടുകാരെ ആക്രമിച്ച് യുവാവിനെ ബലമായി കൊണ്ടുപോവുകയായിരുന്നു. വീട്ടിനുള്ളില്‍ കയറി അതിക്രമം കാണിക്കുകയും വീട്ടുകാരുടെ പരാതിയില്‍ ഏഴുപേര്‍ക്കെതിരെ വീട്ടകാരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം, മര്‍ദനം, വീട്ടില്‍ അതിക്രമിച്ചു കയറല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പെണ്‍കുട്ടിയുമായി 19 കാരന് ഇന്‍സ്റ്റഗ്രാം വഴി അടുപ്പമുണ്ട്. പെണ്‍കുട്ടി വിളിച്ചതുപ്രകാരമാണ് യുവാവ് അവിടെയെത്തിയതെന്നാണ് സൂചന. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.








