കാസർകോട്: സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 16 കേസുകൾ രജിസ്റ്റർ ചെയ്തു. 13 ഉപകരണങ്ങൾ പിടിച്ചെടുത്തു.
സൈബർ സാമ്പത്തിക തട്ടിപ്പുകൾക്ക് ഉപയോഗിക്കുന്നതും സൈബർ സാമ്പത്തിക തട്ടിപ്പിലൂടെ ലഭിക്കുന്ന പണം വിനിമയം നടത്തുന്ന അക്കൗണ്ടുകളും മറ്റും കേന്ദ്രികരിച്ചാണ് പരിശോധന നടത്തിയത്. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ കർശന നടപടിയാണ് സ്വീകരിച്ചുവരുന്നത്. രജിസ്റ്റർ ചെയ്ത കേസുകളിൽ സമഗ്ര അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.
സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനായി വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.







