കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മുഖ്യമന്ത്രി വിഡി സതീശന്‍; പൂര്‍ണകുംഭം നല്‍കി സ്വീകരിച്ച് ക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍

കൊല്ലൂര്‍: മുഖ്യമന്ത്രി ആയ ശേഷം ആദ്യമായി കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി വിഡി സതീശന്‍ എത്തി. ക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍ അടക്കമുള്ളവര്‍ പൂര്‍ണകുംഭം നല്‍കി മുഖ്യമന്ത്രിയെ സ്വീകരിച്ചു. ക്ഷേത്രത്തിലെ പ്രത്യേക പൂജകളില്‍ വിഡി സതീശന്‍ പങ്കെടുത്തു. ശനിയാഴ്ച രാവിലെ 6 മണിയോടെ ആയിരുന്നു ക്ഷേത്രസന്ദര്‍ശനത്തിന് എത്തിയത്. ചണ്ഡികാഹോമ ചടങ്ങുകളില്‍ പൂര്‍ണ്ണസമയം പങ്കെടുത്തു. പൂജയ്ക്ക് ശേഷം മംഗളൂരു വഴി ബംഗളൂരുവിലേക്ക് യാത്ര തിരിച്ചു. അമ്പല പരിസരത്ത് ശക്തമായ പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് മുഖ്യമന്ത്രി മൂകാംബികയില്‍ എത്തിയത്. ഗസ്റ്റ് ഹൗസില്‍ ആയിരുന്നു താമസം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പും വിഡി സതീശന്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page