കാസര്‍കോട് ലൈറ്റ് ഹൗസ് കടപ്പുറത്ത് തലയില്ലാത്ത മൃതദേഹം; ഒന്നര മാസത്തോളം പഴക്കമുണ്ടെന്ന് സംശയം, പൊലീസ് സ്ഥലത്തെത്തി

കാസര്‍കോട്: കാസര്‍കോട് ലൈറ്റ് ഹൗസ് കടപ്പുറത്ത് ദുരൂഹസാഹചര്യത്തില്‍ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. ഇന്ന് (ശനി) രാവിലെയാണ് ഒന്നരമാസം പഴക്കമുള്ളതെന്ന് സംശയിക്കുന്ന മൃതദേഹം കരയ്ക്കടിഞ്ഞത്. മത്സ്യ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. തലവേര്‍പ്പെട്ട നിലയിലാണ് മൃതദേഹം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി. പുരുഷന്റേതാണ് മൃതദേഹം. തലവേര്‍പ്പെട്ടതാണ് ദുരൂഹതയ്ക്ക് ഇടയാക്കുന്നത്. മുങ്ങി മരണമാണെങ്കില്‍ തലമാത്രം മൃതദേഹത്തില്‍ നിന്നു വേര്‍പ്പെട്ട് പോകാന്‍ സാധ്യത ഇല്ലെന്നു പറയുന്നു. എവിടെയെങ്കിലും കുഴിച്ചിട്ട മൃതദേഹം തിരമാലയില്‍പ്പെട്ട് ഒഴുകിയെത്തിയതാണോയെന്നും സംശയമുണ്ട്. കാലിലെ മാംസഭാഗങ്ങളും വേര്‍പ്പെട്ട് അസ്ഥികള്‍ പുറത്തേയ്ക്ക് തള്ളിയ നിലയിലാണ് മൃതദേഹം. വിവരമറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്തേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page