നാലു ദിവസം മുമ്പ് നാട്ടിലെത്തിയ പ്രവാസി വ്യവസായി അന്തരിച്ചു

കാസര്‍കോട്: ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് നാലു ദിവസം മുമ്പ് നാട്ടില്‍ എത്തിയ പ്രവാസി വ്യവസായി അന്തരിച്ചു. ഉപ്പള, മണ്ണങ്കുഴിയിലെ പരേതനായ പി ബി അബൂബക്കര്‍ പാറക്കട്ടയുടെ മകന്‍ മൊയ്‌നുദ്ദീന്‍ ഷഹദില്‍ (43) ആണ് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്. വര്‍ഷങ്ങളായി ദുബായിയില്‍ വ്യവസായി ആയിരുന്ന മൊയ്‌നുദ്ദീന്‍ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് നാലു ദിവസം മുമ്പാണ് നാട്ടില്‍ എത്തിയത്. മൂന്നു ദിവസമായി ആശുപത്രിയിലായിരുന്നു. ദുബായ്- മണ്ണങ്കുഴി കള്‍ച്ചറല്‍ സെന്റര്‍ മുന്‍ പ്രസിഡണ്ടായിരുന്നു. മാതാവ്: ഖൈറുന്നീസ. ഭാര്യ:സക്കീന. മക്കള്‍: സിമ്രാന്‍,സിജാന്‍, യൂസഫ്, സല്‍മാന്‍. സഹോദരങ്ങള്‍: പി കെ ഹനീഫ്(മുന്‍ വൈസ് പ്രസിഡണ്ട്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്), ഹക്കീം ഉപ്പള (എഞ്ചിനീയര്‍), പി കെ ഫാറൂഖ്, ഇക്ബാല്‍, ഹാജിറ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page