കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൊഗ്രാലില്‍ യുവാവിനെ തടഞ്ഞു നിര്‍ത്തി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസില്‍ യുവതി ഉള്‍പ്പെടെ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. തമിഴ്‌നാട്, നാഗപട്ടണം സ്വദേശികളായ ശരവണ, ലിംഗം, മാരി തുടങ്ങിയവരെയാണ് കസ്റ്റഡിയിലെടുത്തത്. കര്‍ണ്ണാടക ,ഹുബ്ലി സ്വദേശിയും മൊഗ്രാല്‍ കൊപ്പളത്തു താമസക്കാരനുമായ തേപ്പ് മേസ്തിരി അബ്ദുല്‍ ഗഫൂറി(45)ന്റെ പരാതി പ്രകാരമാണ് ഇവര്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്ത് കസ്റ്റഡിയില്‍ എടുത്തത്.
ഇന്നലെ (വെള്ളി) പുലര്‍ച്ചെ അഞ്ചു മണിയോടെ കൊപ്പളം റെയില്‍വെ അടിപ്പാതയ്ക്ക് സമീപത്ത് വച്ചാണ് അബ്ദുല്‍ ഗഫൂറിനെതിരെ അക്രമം ഉണ്ടായത്. നിലവിളി കേട്ടെത്തിയ പരിസരവാസികളാണ് പൊള്ളലേറ്റ ആളെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിലെത്തിച്ചത്. പ്രഥമശുശ്രൂഷ നല്‍കിയ ശേഷം അബ്ദുല്‍ ഗഫൂറിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തേപ്പ് ജോലിയെടുത്ത വകയില്‍ കൊടുക്കാനുള്ള 3000 രൂപ നല്‍കാത്ത വിരോധത്തിലാണ് തടഞ്ഞു നിര്‍ത്തി കൊല്ലാന്‍ ശ്രമിച്ചതെന്നാണ് അബ്ദുല്‍ ഗഫൂറിന്റെ മൊഴി. ഇത് പ്രകാരമാണ് നാലുപേരെയും കസ്റ്റഡിയിലെടുത്തത്. എന്നാല്‍ തങ്ങള്‍ കുറ്റകൃത്യം നടത്തിയിട്ടില്ലെന്നാണ് കസ്റ്റഡിയിലായവര്‍ മൊഴി നല്‍കിയത്. ഇതോടെ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ദേശീയ പാതയിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.കാസര്‍കോട് എഎസ്പി അച്യുത് അശോക്‌ കുമ്പളയിലെത്തി കസ്റ്റഡിയില്‍ കഴിയുന്നവരുടെ മൊഴിയെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page