ഭാര്യ ഫോണില്‍ മറ്റാരോടോ സംസാരിക്കുന്നുവെന്ന സംശയം; 24 കാരിയെ ബാറ്ററി കൊണ്ട് അടിച്ചുകൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: ഫോണില്‍ മറ്റാരോടോ സംസാരിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് 28 കാരന്‍ ഭാര്യയെ ബാറ്ററി ഉപയോഗിച്ച് അടിച്ചുകൊന്നു. ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ജുലൈ 2 ന്
ഡല്‍ഹിയിലെ തിലംഗ്പുര്‍ കോട്ല ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്. വിനയ്(28 ) ആണ് ഭാര്യ നിഷ(24 )യെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് ജീവനൊടുക്കിയത്. അഞ്ച് വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ കഴിഞ്ഞ ഏഴ് മാസങ്ങളായി ഈ പ്രദേശത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
അടുത്തിടെ ഭാര്യ ഫോണില്‍ മറ്റാരോടോ സംസാരിക്കുന്നുവെന്ന വിനയ്യുടെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇതേ ചൊല്ലി കഴിഞ്ഞ ഒരുമാസമായി ദമ്പതികള്‍ തര്‍ക്കത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈമാസം രണ്ടിനുണ്ടായ തര്‍ക്കത്തിനിടെ വിനയ് ഒരു എക്‌സൈഡ് കമ്പനിയുടെ വലിയബാറ്ററി ഉപയോഗിച്ച് നിഷയുടെ തലയില്‍ ആഞ്ഞടിക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പു വരുത്തിയ ശേഷം വിനയ് അലുമിനിയം ഫോസ്‌ഫൈഡ് കഴിച്ചു. തുടര്‍ന്ന് തന്റെ മൂന്ന് വയസുകാരിയായ മകളെയും കൂട്ടി സമീപത്തുള്ള മാതാവിന്റെ വീട്ടിലെത്തി സഹോദരി പ്രിയയെ വിവരം അറിയിച്ചു. ഭാര്യയെ അടിച്ചുകൊന്നുവെന്നും താന്‍ വിഷം കഴിച്ചുവെന്നും വിജയ് വെളിപ്പെടുത്തി. അപ്പോള്‍തന്നെ സഹോദരി താമസിക്കുന്ന വാടക വീട്ടില്‍ പ്രിയ ഓടിയെത്തിയപ്പോള്‍ നിഷ രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. ഉടന്‍ അയല്‍ക്കാരെ വിവരമറിയിച്ചു. തുടര്‍ന്ന് അവര്‍ പൊലീസില്‍ അറിയിച്ചു. ഇരുവരെയും സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിഷയുടെ മരണം സ്ഥിരീകരിച്ചു. വിനയ് യെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരണപ്പെട്ടു. തലയ്‌ക്കേറ്റ ഗുരുതരമായ മുറിവുകളാണ് നിഷയുടെ മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇരുവരുടെയും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page