കൊച്ചി: ഇരുപത്തിനാലുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കൊല്ലം സ്വദേശി ഫിറോസ് ആണ് അറസ്റ്റിലായത്. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം കാറിൽ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നോർത്ത് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ പോക്‌സോ കേസിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കുപ്രസിദ്ധ ഗുണ്ട അട്ടാണി അനീഷിന്റെ അടുത്ത സുഹൃത്താണ് പിടിയിലായ ഫിറോസ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.








