കാസര്‍കോട്: ദുബായിലേക്ക് പോകാനായി വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ കാണാതായതായി പരാതി. വിദ്യാനഗർ, ബെദിര, ഖലീല്‍ ഹൗസില്‍ എ.എ ഉബൈസി(26)നെയാണ് കാണാതായത്. മാതാവ് നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ദുബായിലേക്ക് പോകാനായി ജൂണ്‍ 22ന് വൈകുന്നേരം നാലു മണിയോടെയാണ് ഉബൈസ് വീട്ടില്‍ നിന്നിറങ്ങിയത്. മംഗ്‌ളൂരു എയര്‍പോര്‍ട്ടു വഴി പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയത്. എന്നാല്‍ അതിനു ശേഷം മകനെ കുറിച്ച് വിവരമൊന്നുമില്ലെന്നു ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.







