ഇന്നത്തെ പ്രധാന വാർത്തകൾ


​അമേരിക്കയും ഇറാനും തമ്മിൽ താൽക്കാലിക സമാധാന കരാറിൽ ഒപ്പുവെച്ചതിനെ തുടർന്ന് ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം പുനരാരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി സൂപ്പർടാങ്കറുകൾ ഈ വഴി കടന്നുപോയി. 60 ദിവസത്തെ ചർച്ചകളിലൂടെ സ്ഥിരമായൊരു പരിഹാരമുണ്ടാക്കുകയാണ് ലക്ഷ്യം. കരാറിനെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സ്വാഗതം ചെയ്തു.

ഇറാൻ്റെ ആണവ നിലപാടുകളെ പൂർണ്ണമായി നിയന്ത്രിക്കാൻ ട്രംപ് ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.

​ഇറാനെയും മറ്റ് ശത്രുക്കളെയും നേരിടാൻ ഇസ്രയേൽ ഇനി അമേരിക്കയുടെ സൈനിക സഹായത്തെ മാത്രം ആശ്രയിക്കരുതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. വെസ്റ്റ് ബാങ്കിൽ സൈനിക ഉദ്യോഗസ്ഥരോട് സംസാരിക്കവെയാണ് ഇസ്രയേൽ സ്വന്തമായി ശക്തമായ ആയുധ ഉത്പാദന ശേഷി കൈവരിക്കണമെന്നും സ്വയം പര്യാപ്തത നേടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തത്.

​ജർമ്മനിയിൽ ട്രെയിൻ ഗതാഗതം സ്തംഭിച്ചു
​സാങ്കേതിക തകരാറിനെ തുടർന്ന് ജർമ്മനിയിലുടനീളം ട്രെയിൻ സർവീസുകൾ മണിക്കൂറുകളോളം പൂർണ്ണമായി തടസ്സപ്പെട്ടു. റെയിൽവേ നെറ്റ്‌വർക്കിലെ ആഭ്യന്തര ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ സിസ്റ്റത്തിലുണ്ടായ തകരാറാണ് പ്രതിസന്ധി സൃഷ്ടിച്ചത്. തകരാർ പരിഹരിച്ച് സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചെങ്കിലും വലിയ തോതിലുള്ള സമയക്രമക്കേടുകൾ തുടരുകയാണ്.

​കാനഡ, മെക്സിക്കോ, യു.എസ്.എ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങൾ സജീവമായി പുരോഗമിക്കുന്നു. ഇന്ന് നടക്കുന്ന കാനഡ – സ്വിറ്റ്സർലൻഡ് പോരാട്ടം കാണാൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നേരിട്ടെത്തുമെന്നത് ഉൾപ്പെടെയുള്ള വാർത്തകൾ കായികലോകത്ത് സജീവമാണ്.

വേൾഡ് ഇക്കണോമിക് ഫോറം സാങ്കേതിക റിപ്പോർട്ട് പുറത്തുവിട്ടു:
​2026-ൽ ലോകത്തെ മാറ്റിമറിക്കാൻ പോകുന്ന ഏറ്റവും മികച്ച 10 വളർന്നുവരുന്ന സാങ്കേതികവിദ്യകളുടെ പട്ടിക വേൾഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ടു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സോഫ്റ്റ്‌വെയറുകൾക്ക് അപ്പുറം ഊർജ്ജം, മരുന്ന്, കൃഷി, മാനുഫാക്ചറിംഗ് തുടങ്ങിയ യഥാർത്ഥ ഭൗതിക മേഖലകളിൽ വലിയ മാറ്റങ്ങൾ വരുത്തുന്ന സാങ്കേതികവിദ്യകളാണ് ഇത്തവണ പട്ടികയിൽ.

ഇസ്രായേൽ ഗാസയിലെ കുട്ടികളെ മനഃപൂർവം ലക്ഷ്യമിടുന്നത് ഫലസ്തീനികളുടെ നിലനിൽപ്പിനെത്തന്നെ ഇല്ലാതാക്കാനുള്ള വംശഹത്യയുടെ ഭാഗമാണെന്ന് യു.എൻ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചെയ്തു.

​കംഗോയിൽ വീണ്ടും എബോള: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കംഗോയിൽ എബോള ബാധിതരുടെ എണ്ണം 1000 കടന്നതായും 250-ലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു

ബ്രിക്സ് ദേശീയ സുരക്ഷാ ഉപദേശകരുടെ യോഗം പൂർത്തിയായി. ഇന്ത്യൻ സുരക്ഷാ ഉപദേശകൻ ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പ്രതിനിധികളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി. ഇതോടൊപ്പം ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് വിദേശകാര്യ മന്ത്രിയുമായി അതിർത്തി പ്രശ്നങ്ങളിൽ പ്രത്യേക ചർച്ചകൾ നടക്കുന്നുണ്ട്.

​ലഖ്‌നൗ കോച്ചിംഗ് സെന്റർ തീപിടിത്തം; അന്വേഷണം ഊർജ്ജിതം: 15 പേരുടെ മരണത്തിനിടയാക്കിയ ലഖ്‌നൗ കോച്ചിംഗ് സെന്റർ തീപിടിത്തവുമായി ബന്ധപ്പെട്ട് 4 പേരെ അറസ്റ്റ് ചെയ്യുകയും 4 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.

​മുംബൈയിൽ കാലവർഷം : തെക്കുപടിഞ്ഞാറൻ മൺസൂൺ മുംബൈയിൽ എത്തി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ രേഖപ്പെടുത്തി.

​തീവണ്ടികളിൽ നിരോധിതമോ അപകടകരമോ ആയ സാധനങ്ങൾ കൊണ്ടുപോകുന്ന യാത്രക്കാർക്ക് റെയിൽവേ 10,000 രൂപ പിഴ ചുമത്താൻ തീരുമാനിച്ചു.

​ഇന്ത്യ-അമേരിക്ക വ്യാപാര കരാർ അന്തിമഘട്ടത്തിൽ: ഇന്ത്യയും യുണൈറ്റഡ് സ്റ്റേറ്റ്സും തമ്മിലുള്ള താൽക്കാലിക വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്. ചർച്ചകൾക്കായി യു.എസ് ട്രേഡ് പ്രതിനിധി ജാമിസൺ ഗ്രീർ ന്യൂഡൽഹിയിലെത്തി.

​കായികം
​ഐപിഎൽ ലേല വിവരങ്ങൾ: ഋഷഭ് പന്ത് 15 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസിൽ തുടരും. കുൽദീപ് യാദവ് ലഖ്‌നൗ സൂപ്പർ ജയന്റ്സിലേക്ക് ചേക്കറി.

​മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി. ചടങ്ങിൽ മമ്മൂട്ടിയുടെ മകനും നടനുമായ ദുൽഖർ സൽമാനും പങ്കെടുത്തു. പുരസ്കാര ലബ്ധിക്ക് പിന്നാലെ മമ്മൂട്ടിയും കുടുംബവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പ്രധാനമന്ത്രി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഖത്തറിലെ വാതകപ്പാട സ്ഫോടനം: മരിച്ചവരിൽ 12 ഇന്ത്യക്കാരും
​ഖത്തറിലെ രാസ് ലഫാൻ വാതകപ്പാടത്തുണ്ടായ വൻ സ്ഫോടനത്തിൽ 12 ഇന്ത്യൻ പൗരന്മാർ മരിച്ചതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. അപകടത്തിൽ വിവിധ രാജ്യക്കാരായ 66 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനായി ഖത്തർ സർക്കാരുമായും അവരുടെ കുടുംബങ്ങളുമായും ചേർന്ന് വിദേശകാര്യ മന്ത്രാലയം നടപടികൾ വേഗത്തിലാക്കുകയാണ്.

​പശ്ചിമ ബംഗാളിൽ അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നു:
​പൗരത്വ ഭേദഗതി നിയമത്തിന്റെ പരിധിയിൽ വരാത്ത എല്ലാ അനധികൃത കുടിയേറ്റക്കാരെയും രാജ്യത്തുനിന്ന് തിരിച്ചയക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ യഥാർത്ഥ ഇന്ത്യൻ പൗരന്മാർ ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്നുംകൊൽക്കത്ത
യിൽ അദ്ദേഹം പറഞ്ഞു.

വടക്കൻ സംസ്ഥാനങ്ങളിൽ കനത്ത മൺസൂൺ മുന്നറിയിപ്പ്; തെലങ്കാനയിൽ ശക്തമായ മഴ
​തെക്കുപടിഞ്ഞാറൻ മൺസൂൺ മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലേക്ക് ശക്തമായി വ്യാപിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെലങ്കാനയിലെ ഹൈദരാബാദ് ഉൾപ്പെടെയുള്ള ഐടി ഇടനാഴികളിൽ കനത്ത മഴയെ തുടർന്ന് വൻ തോതിൽ വെള്ളപ്പൊക്കവും ഗതാഗതക്കുരുക്കും ഉണ്ടായി. തെലങ്കാനയിലെ 8 ജില്ലകളിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സംസ്ഥാനത്തിന്റെ ബജറ്റേതര കടമെടുപ്പ് വലിയ ബാധ്യതയാണെന്ന് വ്യക്തമാക്കുന്ന സിഎജി റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 262 കോടി രൂപ സഞ്ചിത നിധിയിലേക്ക് വകമാറ്റിയതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.

​ജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ ആരംഭിക്കും. ഇതിനായി 1,080 കോടി രൂപ സർക്കാർ അനുവദിച്ചു.

സംസ്ഥാനത്ത് പനിയും മറ്റ് പകർച്ചവ്യാധികളും പടരുന്നു. കഴിഞ്ഞ ഒരു ദിവസം മാത്രം 13,747 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ഇതിൽ 159 പേർക്ക് ഡെങ്കിപ്പനിയും, 15 പേർക്ക് ഷിഗെല്ലയും, 22 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.

​അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് ഭക്ഷ്യസുരക്ഷാ ഓഫീസറായി നിയമനം നൽകി റവന്യൂ വകുപ്പ് ഉത്തരവിറക്കി.

​ഡിഎച്ച്എസ് സ്ഥലംമാറ്റം: ഹെൽത്ത് സർവീസ് ഡയറക്ടറുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട കേസിൽ സർക്കാരിന് ഹൈക്കോടതിയിൽ നിന്ന് ആശ്വാസം. ഡോ. റീനയുടെ സ്ഥലംമാറ്റം ഹൈക്കോടതി ശരിവെച്ചു. ഡോ. മീനാക്ഷിക്ക് പദവിയിൽ തുടരാം.

​ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ അഡ്‌ഹോക് കമ്മിറ്റിയെ രമേശ് പിഷാരടി നയിക്കും. കെ.ബി. ഗണേഷ് കുമാർ ഉൾപ്പെടെയുള്ളവർ കമ്മിറ്റിയിലുണ്ടാകും

സംസ്ഥാനത്തെ മുഹറം പൊതുഅവധി ജൂൺ 26 വെള്ളിയാഴ്ചയിലേക്ക് പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ജൂൺ 25 വ്യാഴാഴ്ച പ്രവൃത്തിദിനമായിരിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page