മെഡിക്കൽ കോളേജ് പൂർണ്ണ തോതിലാക്കണം, എയിംസ് കാസർകോടിന് നൽകണം: നിയമസഭയിൽ ശബ്ദ മുയർത്തി കല്ലട്ര മാഹിൻ എംഎൽഎ

തിരുവനന്തപുരം: കന്നി
പ്രസംഗത്തിൽ കാസർകോട് മണ്ഡലത്തിന്റെ ജനകീയ ആവശ്യങ്ങൾ കല്ലട്ര മാഹിൻ എംഎൽഎ നിയമസഭയുടെ ശ്രദ്ധയിൽപ്പെടുത്തി. ഉമ്മൻ ചാണ്ടി സർക്കാർ അനുവദിച്ച കാസർകോട് മെഡിക്കൽ കോളേജ് അടിയന്തിരമായി പൂർണ്ണതോതിൽ യാഥാർത്ഥ്യ മാക്കണമെന്നും നഴ്സിംഗ് കോളേജിന് ഹോസ്റ്റൽ കെട്ടിടം അനുവദിക്കണ മെന്നും, എയിംസ് കാസർകോടിന് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോഗ്യ രംഗത്തെ പിന്നോക്കാവസ്ഥയും എൻഡോ സൾഫാൻ ബാധിത രുടെ ദുരിതവും കണക്കിലെടുത്ത് കേരളത്തിന് അർഹതപ്പെട്ട എയിംസ് കാസർകോട് സ്ഥാപിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണം. ഇതിനായി ഏറ്റവും കൂടുതൽ സർക്കാർ ഭൂമിയും യാത്രാ സൗകര്യ വുമുള്ളത് കാസർ കോട്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി. കാസർകോട് ഗവൺമെന്റ് കോളേജിൽ ഫോറൻസിക് സയൻസ്, എ.ഐ, ലോജി സ്റ്റിക്സ്, സ്പേസ് ആന്റ് പ്ലാനറ്ററി സയൻസ് തുടങ്ങിയ പുത്തൻ തൊഴിൽ സാധ്യതയുള്ള കോഴ്സുകൾ ആരംഭിക്കണം.
കാസർകോട് നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാനും, ടൗൺ വികസനത്തിനുമായി സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള പ്രവർത്തിക്കായി പാക്കേജ് പ്രഖ്യാപിക്കണം. അടക്കാ കർഷകർക്കായി പ്രത്യേക പാക്കേജ് അനുവദിക്കുകയും, കുഡ്ലു, ചെങ്കള വില്ലേജ് ഓഫീസുകൾ വിഭജിക്കുകയും വേണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page