മലയാളത്തിന്റെ പ്രിയ നടൻ പത്മഭൂഷൻ മമ്മൂട്ടിയും കുടുംബവും പ്രധാനമന്ത്രിയെ സന്ദർശിച്ചു

ന്യൂഡൽഹി: രാജ്യത്തിന്റെ ഉന്നത പുരസ്കാരമായ പത്മഭൂഷൻ ഏറ്റുവാങ്ങിയശേഷം മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിയും കുടുംബവും പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സന്ദർശിച്ചു. പുരസ്കാരം സ്വീകരിക്കുന്നതിന് തൊട്ടുമുമ്പും പ്രധാനമന്ത്രിയെ അദ്ദേഹം അഭിവാദ്യം ചെയ്തിരുന്നു. സന്ദർശനത്തിന്റെ ചരിത്രം പ്രധാനമന്ത്രി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചു . മമ്മൂട്ടി, ഭാര്യ സുൽഫത്ത്, മകൾ സുറുമി,മകൻ ദുൽഖർ സൽമാൻ, ഭാര്യ സൂഫിയ എന്നിവർ പ്രധാനമന്ത്രിയെ സന്ദർശിക്കാൻ എത്തിയിരുന്നു. ആർഎസ്എസ് ദാർശനികൻ പി നാരായണൻ, പ്രമുഖ നിയമജ്ഞൻ ജസ്റ്റിസ് കെ ടി തോമസ് എന്നിവർക്കാണ് രാഷ്ട്രപതി ദ്രൗപദി മുർമു രാജ്യത്തിന്റെ രണ്ടാമത്തെ ഉയർന്ന ബഹുമതിയായ പത്മവിഭൂഷൻ സമ്മാനിച്ചത്. വെള്ളാപ്പള്ളി നടേശനു പത്മഭൂഷനും പ്രശസ്ത നർത്തകി കലാമണ്ഡലം വിമല മേനോന് പത്മശ്രീ പുരസ്ക്കാരവും സമ്മാനിച്ചു .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page