39 വര്‍ഷത്തിന് ശേഷം കേരള നിയമസഭയില്‍ വനിത ഡെപ്യൂട്ടി സ്പീക്കര്‍; ഷാനിമോള്‍ ഉസ്മാന്‍ തിരഞ്ഞെടുക്കപ്പെട്ടത് 99 വോട്ടുകളോടെ

തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോള്‍ ഉസ്മാന്‍ തിരഞ്ഞെടുക്കപ്പെട്ടു. 99 വോട്ടുകളാണ് ഷാനിമോള്‍ ഉസ്മാന് ലഭിച്ചത്. 39 വര്‍ഷത്തിന് ശേഷമാണ് ഒരു വനിത ഡെപ്യൂട്ടി സ്പീക്കര്‍ കേരള നിയമസഭയിലെത്തുന്നത്. കേരള നിയമസഭയുടെ ചരിത്രത്തിലെ നാലാമത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കറാണ് ഷാനിമോള്‍ ഉസ്മാന്‍. ഷാനിമോള്‍ ഉസ്മാനും സി.പി.ഐയിലെ മുഹമ്മദ് മൊഹ്സിനും തമ്മിലായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം നടന്നത്. മുഹമ്മദ് മൊഹ്സിന് 34 വോട്ടുകള്‍ ലഭിച്ചു.

35 അംഗ എല്‍.ഡി.എഫ് അംഗങ്ങളില്‍ ഒരാള്‍ സഭയില്‍ എത്തിയിരുന്നില്ല. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വോട്ട് രേഖപ്പെടുത്തിയിരുന്നില്ല. യു.ഡി.എഫ് എം.എല്‍.എമാരായ ആബിദ് ഹുസൈന്‍ തങ്ങള്‍, സന്ദീപ് വാര്യര്‍ എന്നിവരും ഇടത് എം.എല്‍.എ സി.കെ ഹരീന്ദ്രനും സഭയില്‍ ഹാജരായില്ല.
എന്‍.ഡി.എയുടെ മൂന്ന് എം.എല്‍.എമാരും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

കെ.എസ്.യു.വിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ ഷാനിമോള്‍ ഉസ്മാന്‍ പിന്നീട് കെ.പി.സി.സിയിലും എ.ഐ.സി.സിയിലും അംഗമായി. മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ, ആലപ്പുഴ നഗരസഭാ മുന്‍ അധ്യ
ക്ഷ എന്ന നിലയിലും പ്രവര്‍ത്തിച്ചു. 2019ല്‍ അരൂരില്‍നിന്ന് ഉപതിരഞ്ഞെടുപ്പിലൂടെയാണ് നിയസഭയില്‍ എത്തുന്നത്. 2026ല്‍ അരൂരില്‍ നിന്ന് വീണ്ടും സഭയില്‍ എത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിലെ ലഹരി വേട്ട:ലാലാ കബീര്‍ മൈസൂര്‍ ജയിലില്‍ നിന്നു ഇറങ്ങിയത് മൂന്നാഴ്ച മുമ്പ്; സുഹൃത്തിനെയും കൂട്ടി നേരെ പോയത് ഒറീസയിലേക്ക്; 31 കിലോ കഞ്ചാവുമായി കുമ്പളയിൽ പൊലീസ് പിടിയിലായതോടെ തകര്‍ന്നടിഞ്ഞത് സ്വപ്ന കൊട്ടാരം
Scroll to top

You cannot copy content of this page