തൃശൂര്‍: ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികളെ വാടക വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ബംഗാള്‍ സ്വദേശികളായ ഉമിത്ത് (34), ഭാര്യ രാധ (30) എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ചാലക്കുടി പോട്ട വാഴക്കുന്നിലെ ഐടി ഉദ്യോഗസ്ഥന്റെ വീടിന്റെ ഔട്ട് ഹൗസിലാണ് മൃതദേഹം കാണപ്പെട്ടത്.
നാലുമാസം മുന്‍പ് പോട്ടയിലെത്തിയ ഇവര്‍ ഈ ഔട്ട് ഹൗസിലാണ് താമസിച്ചിരുന്നത്. മൂന്നുദിവസമായി ദമ്പതികളെ വീടിന് പുറത്ത് കാണാത്തതിനെ തുടര്‍ന്ന് ഉടമ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി കതക് പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ഇരുവരേയും തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചു.







