പി പി ചെറിയാൻ
അറ്റ്ലാന്റാ : പ്രമുഖ ക്രൈസ്തവ ആത്മീയ കൂട്ടായ്മയായ ‘സ്വർഗ്ഗീയ നാദം’ അതിന്റെ 45-ാമത് വാല്യം വിജയകരമായി ആഘോഷിച്ചു. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ വ്യക്തിക ളും കമ്മ്യൂണിറ്റി നേതാക്കളും പങ്കെടുത്തു.
റവ. ആശിഷ് തോമസിന്റെ പ്രാർത്ഥനയോടെയാണ് മീറ്റിംഗ് ആരംഭിച്ചത്. സണ്ണി പറവാനേത്ത് സ്വാഗതംപറഞ്ഞു . കേരളത്തിലെ പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശിയായ അദ്ദേഹം, ക്രൈസ്തവ കൈരളിക്ക് നിരവധി ആരാധനാ ഗാനങ്ങൾ സമ്മാനിച്ചിട്ടുണ്ട്.
പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്നായ ‘ഫേസ് ടു ഫേസ്’ സെഷൻ പ്രശസ്ത ക്രൈസ്തവ ഭക്തിഗാന-പിന്നണി ഗായകൻ അനിൽ കൈപ്പട്ടൂർ ഉദ്‌ഘാടനം ചെയ്തു .
ചടങ്ങിൽ വിവിധ ഗായകർ ആലപിച്ച ഭക്തിഗാനങ്ങൾ ഏറെ ആസ്വാദ്യകരമായിരുന്നു. സിജി ആനന്ദ്, ബീന ഫിന്നി, സണ്ണി പറവാനേത്ത്, ഷൈൻ വർഗീസ്, ഇഷാ വിനീഷ്, മേഴ്സി തോമസ്, ക്രിസ്റ്റ സാറാ സജി, ഡോ. ജോൺ മാത്യു, ഡോ. മാത്യു വർഗീസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.
.പരിപാടി യിൽ സഹകരിച്ച വരെ അലക്സ് തോമസ് നന്ദി അറിയിച്ചു. റവ: സുബിൻ അച്ചന്റെ സമാപന പ്രാർത്ഥനയോടും റവ. ആശിഷ് തോമസിന്റെ ആശീർവാദത്തോടും കൂടി മീറ്റിംഗ് ഔദ്യോഗികമായി അവസാനിച്ചു.







