ബൈക്കില്‍ കടത്തുകയായിരുന്ന പത്തുകിലോ കഞ്ചാവുമായി പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ പിടിയില്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ബൈക്കില്‍ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. ഇന്ന് രാവിലെ തിരുവനന്തപുരം ഈഞ്ചക്കലില്‍ വച്ചാണ് വാഹന പരിശോധനയ്ക്കിടെ ഇവര്‍ പൊലീസ് പിടിയിലായത്.

സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള കഞ്ചാവ് വില്‍പനയ്ക്കാകാം ഇവര്‍ കഞ്ചാവ് കടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. വന്‍ കഞ്ചാവ് കടത്ത് സംഘത്തിലെ കണ്ണികളാകും ഇവരെന്നും സംശയമുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്നും ഇവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

സംസ്ഥാനത്തെ ലഹരി മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ‘ഓപ്പറേഷന്‍ തൂഫാന്‍; ദ നാര്‍ക്കോ ഹണ്ട്’ എന്ന പദ്ധതി ആരംഭിച്ചിരുന്നു. ഈ പദ്ധതിയുടെ ഭാഗമായി നടത്തിയ മയക്കുമരുന്നു വേട്ടയിലാണ് കഞ്ചാവ് പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിലെ ലഹരി വേട്ട:ലാലാ കബീര്‍ മൈസൂര്‍ ജയിലില്‍ നിന്നു ഇറങ്ങിയത് മൂന്നാഴ്ച മുമ്പ്; സുഹൃത്തിനെയും കൂട്ടി നേരെ പോയത് ഒറീസയിലേക്ക്; 31 കിലോ കഞ്ചാവുമായി കുമ്പളയിൽ പൊലീസ് പിടിയിലായതോടെ തകര്‍ന്നടിഞ്ഞത് സ്വപ്ന കൊട്ടാരം
Scroll to top

You cannot copy content of this page