ഇടുക്കി: ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാര്‍ കൊളുക്കുമലയിലെ കൊക്കയിലേക്ക് വീണ് ചെന്നൈ അഭിരാമപുരം സ്വദേശി എന്‍ ദ്രാവിനേഷ് (25) മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കൊളുക്കുമലയിലെത്തിയ ദ്രാവിനേഷ് ഓടിപ്പോയി കൊക്കയിലേക്ക് എടുത്ത് ചാടുകയായിരുന്നുവെന്ന് പറയുന്നു. കൊളുക്കുമല സിംഹപാറയില്‍ നിന്നാണ് യുവാവ് താഴേക്ക് വീണത്.
രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ യുവാവിനെ കണ്ടെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.







