ബന്തിയോട്, പെര്‍മുദെയില്‍ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് യുവാവിനു ദാരുണാന്ത്യം; പിതാവിന് ഗുരുതരം

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെര്‍മുദെ – ബന്തിയോട് റോഡിലെ പെര്‍മുദെ , പെരിയടുക്കയില്‍ ഉണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു.പിതാവിനു ഗുരുതരമായി പരിക്കേറ്റു. ചിപ്പാർ,ബായാര്‍, നേത്രഗുളി ഹൗസിലെ എൻ.കിഷന്‍ (25) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കിഷന്റെ പിതാവ് മാധവ ദേവാഡിഗെ (55)യെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിഷന്‍ ഓടിച്ചിരുന്ന സ്‌കൂട്ടറും എതിരെ വരികയായിരുന്ന ബൈക്കും കൂട്ടിയിടിച്ചാണ് വ്യാഴാഴ്ച രാവിലെ അപകടമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ബൈക്ക് കാറുമായി കൂട്ടിയിടിച്ച് യുവ അഭിഭാഷകന്‍ മരിച്ചു കൊല്ലം: …

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായും നിരോധിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായും നിരോധിച്ചു. മദ്രാസ് ഹൈക്കോടതി ഇതു സംബന്ധിച്ച് അസാധാരണ ഉത്തരവ് പുറപ്പെടുവിച്ചു. ഹിന്ദു മക്കള്‍ കക്ഷി നേതാവ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് ജിആര്‍ സ്വാമിനാഥന്റെ ബെഞ്ച് വിധി പ്രസ്താവിച്ചത്. ബക്രീദിനു പൊതു ഇടങ്ങളില്‍ കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് അനുവദിക്കരുതെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.ബക്രീദിനു മാത്രമല്ല, ഒരു ദിവസവും ഗോവധം പാടില്ലെന്നും ഉത്തരവ് ലംഘിക്കപ്പെടുന്നില്ലെന്നു ഉറപ്പാക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.ശ്രീകൃഷ്ണന്റെ കാലം മുതല്‍ പശുവിനെ ആരാധിക്കുന്നുണ്ട്. പല മുസ്ലിം രാജാക്കന്മാരും ഗോവധം നിരോധിച്ചിട്ടുണ്ട്-കോടതി ഉത്തരവില്‍ …

ക്ഷേത്രക്കുളത്തില്‍ കാല്‍ വഴുതി വീണ 15 കാരിയെ സാഹസികമായി രക്ഷപ്പെടുത്തി കൂട്ടുകാര്‍

കണ്ണൂര്‍: ക്ഷേത്രക്കുളത്തില്‍ കാല്‍ വഴുതി വീണ 15 കാരിയെ സാഹസികമായി രക്ഷപ്പെടുത്തി കൂട്ടുകാര്‍. പെരളശ്ശേരി മാവിലായി കീഴറ ശ്രീ ചേനാരത്ത് ക്ഷേത്രക്കുളത്തിലാണ് സംഭവം. കീഴറ സ്വദേശിനി റിഷിക രജിലും മയ്യില്‍ സ്വദേശി റിഥിന്‍ രാജുമാണ് കണ്‍മുന്നില്‍ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്ന കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. ഇരുവരുടെയും സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. കീഴറയിലെ ശില്പയുടെയും ആര്‍മി ഉദ്യോഗസ്ഥന്‍ രജിലിന്റെയും മകളാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ റിഷിക. പെരളശ്ശേരി എകെജി സ്മാരക ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. സ്‌കൂളിലെ …

പള്ളപ്പാടിയിലെ സെറീന ജീവനൊടുക്കിയത് നാലാം വിവാഹ വാര്‍ഷികത്തിന് രണ്ടു ദിവസം മാത്രം ബാക്കിയിരിക്കെ; കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ സഹോദരി കടുത്ത മാനസിക പീഡനം അനുഭവിച്ചതായി സഹോദരന്‍, മരണത്തില്‍ സംശയം ഉണ്ടെന്നും പരാതി

കാസര്‍കോട്: ബെള്ളൂര്‍ പഞ്ചായത്തിലെ പള്ളപ്പാടിയില്‍ യുവ ഭര്‍തൃമതി ജീവനൊടുക്കിയത് നാലാം വിവാഹ വാര്‍ഷികത്തിനു രണ്ടു ദിവസം മുമ്പ്. സഹോദരി കടുത്ത മാനസിക പീഡനം അനുഭവിച്ചിരുന്നുവെന്നും മരണത്തില്‍ സംശയമുണ്ടെന്നും സഹോദരന്‍ അബ്ദുല്‍ റഹ്‌മാന്‍ പറഞ്ഞു. ബുധനാഴ്ച വൈകുന്നേരമാണ് പള്ളപ്പാടിയിലെ സൈനുദ്ദീന്റെ ഭാര്യ സെറീന (27)യെ വീട്ടിനു സമീപത്തെ ഷെഡില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ താഴെയിറക്കി ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭര്‍തൃവീട്ടുകാര്‍ ഫോണ്‍ ചെയ്താണ് സെറീന മരിച്ചുവെന്ന വിവരം അറിയിച്ചതെന്നു അബ്ദുല്‍ റഹ്‌മാന്‍ പറഞ്ഞു.2022 മെയ് 29ന് ആണ് സെറീനയും …

മൈസൂരുവിലെ നഴ്‌സിങ് പഠനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ 18കാരി വാഹനാപകടത്തില്‍ മരിച്ചു; പിതാവിന് പരിക്ക്

തൃശൂര്‍: മൈസൂരുവിലെ നഴ്‌സിങ് പഠനം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങിയ 18കാരി വാഹനാപകടത്തില്‍ മരിച്ചു. വരവൂര്‍ കുമരപ്പനാല്‍ കുന്നത്ത് വീട്ടില്‍ സുരേന്ദ്രന്റെയും സിനിയുടെയും മകള്‍ ആര്യയാണ് (18) മരിച്ചത്. മൈസൂരു ആദി ചുഞ്ചനഗിരി മെഡിക്കല്‍ കോളജിലെ നഴ്‌സിങ് വിദ്യാര്‍ഥിനിയായിരുന്നു. കോളജില്‍ നിന്ന് പിതാവിനൊപ്പം കാറില്‍ നാട്ടിലേക്ക് മടങ്ങിവരുന്നതിനിടയിലാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ എതിരെ വന്നിരുന്ന മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ ആര്യ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ പിതാവ് സുരേന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളജിലെ താമസവും ഭക്ഷണവും …

ഡോക്ടറുടെ വീട്ടിലെ 10 പവന്‍ കവർച്ച: സ്വർണ്ണാഭരണങ്ങൾ തിരികെ വീട്ടു വരാന്തയിൽ വച്ച് മാപ്പ് അപേക്ഷിച്ചിട്ടും രക്ഷയായില്ല; മോഷ്ടാവ് അറസ്റ്റിൽ

ഗുരുവായൂര്‍: ഡോക്ടറുടെ വീട്ടില്‍ നിന്ന് 10 പവന്‍ മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. തൃശൂര്‍ കുന്നംകുളം കല്ലഴിക്കുന്ന് പുത്തന്‍പുരക്കല്‍ ഉണ്ണിക്കൃഷ്ണന്‍(36) ആണ് പിടിയിലായത്. അരിയന്നൂര്‍ മൈത്രി ഓഡിറ്റോറിയത്തിനു സമീപത്തെ പോക്കാക്കില്ലത്ത് കുഞ്ഞുമുഹമ്മദിന്റെ വീട്ടിലാണ് ഇയാള്‍ മോഷണം നടത്തിയത്. കഴിഞ്ഞമാസം എട്ടാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. അറസ്റ്റിലായ പ്രതി മുന്‍പും മോഷണം അടക്കമുള്ള കേസുകളില്‍ പ്രതിയായിരുന്നുവെന്നും ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ നാലു വര്‍ഷത്തോളം ഗുരുവായൂര്‍ ദേവസ്വത്തില്‍ താല്‍ക്കാലിക ജീവനക്കാരനായി ജോലി ചെയ്തിരുന്നു. കുഞ്ഞുമുഹമ്മദിന്റെ മകള്‍ ഡോ. …

ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ഓര്‍മ്മ പുതുക്കി ബലി പെരുന്നാള്‍ ആഘോഷം

കാസര്‍കോട്: ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും വിശ്വാസ ദാര്‍ഢ്യത്തിന്റെയും ഓര്‍മ്മ പുതുക്കി വിശ്വാസികള്‍ ഇന്നു ബലി പെരുന്നാള്‍ ആഘോഷിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെ (ബുധന്‍) ആയിരുന്നു ബലിപ്പെരുന്നാള്‍. ആഘോഷത്തിന്റെ ഭാഗമായി പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. തളങ്കര മാലിക് ദിനാർ പള്ളിയിൽ നടന്ന പ്രാർത്ഥനയിൽ നൂറു കണക്കിനു വിശ്വാസികൾ സംബന്ധിച്ചു. കാസര്‍കോട്ട് കെഎന്‍എം സംഘടിപ്പിച്ച ടൗണ്‍ സലഫി ഈദ്ഗാഹില്‍ പ്രമുഖ പണ്ഡിതന്‍ യൂസഫ് മൗലവി പ്രാര്‍ത്ഥനക്കും ഊദ്ഖുതുബയ്ക്കും നേതൃത്വം നല്‍കി. നാടിന്റെ നന്മക്കും ഐക്യത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥനകളാണ് ലോകമൊട്ടുമുള്ള ഈദ്ഗാഹുകളില്‍ …

റഹീം തറവാടുവീട്ടില്‍ തിരിച്ചെത്തി; സ്‌നേഹ വായ്പില്‍ നാട്; ആനന്ദാശ്രുവുമായി മാതാവ്

കോഴിക്കോട്: 20 വര്‍ഷത്തെ സൗദി ജയില്‍വാസത്തിനുശേഷം ബലി പെരുന്നാള്‍ ദിവസം രാവിലെ കോഴിക്കോട് കോടമ്പുഴയിലെ തറവാടുവീട്ടിലെത്തിയ അബ്ദുല്‍ റഹീമിനെ തടിച്ചുകൂടിയ ജനക്കൂട്ടം സ്‌നേഹ വായ്‌പ്പോടെ വരവേറ്റു. 20 വര്‍ഷം മകന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ കാത്തിരുന്ന വൃദ്ധയായ മാതാവ് ആനന്ദം കൊണ്ട് കണ്ണീര്‍ പൊഴിച്ച് മകനെ കെട്ടിപ്പിടിച്ചു. അബ്ദുല്‍ റഹീമിന് കണ്ണീരടക്കാനായില്ല. മാതാവിന്റെയും മകന്റെയും ആനന്ദാശ്രു കണ്ട് ആള്‍ക്കൂട്ടവും ഈറന്‍ തുടച്ചു. ഇന്ന് രാവിലെ ഏഴരയോടെയാണ് റഹീം കരിപ്പൂരില്‍ വിമാനമിറങ്ങിയത്. സ്വീകരിക്കാന്‍ ബന്ധുക്കളും നാട്ടുകാരും സ്‌നേഹിതരും വിമാനത്താവളത്തിലെത്തിയിരുന്നു. വിമാനം …

കേന്ദ്രസര്‍വ്വകലാശാല കുക്ക് ഡ്യൂട്ടിക്കിടയില്‍ കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്: പെരിയ കേന്ദ്ര സര്‍വ്വകലാശാല വനിത മെസ്സിലെ കുക്ക് ഡ്യൂട്ടിക്കിടയില്‍ കുഴഞ്ഞു വീണു മരിച്ചു. കണ്ണൂര്‍, തലശ്ശേരി സ്വദേശിനിയും വര്‍ഷങ്ങളായി പെരിയ കായകുളം വണ്ണാത്തംപാറയില്‍ താമസക്കാരിയുമായ സീതമ്മ (68)യാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം കായംകുളത്ത് നടന്ന ഒരു പരിപാടിയില്‍ സംബന്ധിച്ച ശേഷം ഡ്യൂട്ടിക്ക് പോയതായിരുന്നു. അവിടെവച്ച് കുഴഞ്ഞുവീണ സീതമ്മയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.മക്കള്‍ സീബ, ബബിഷ് (ബംഗളൂരു). മരുമകന്‍: സതീഷ് മലബാറി (ടൈലര്‍ പെരിയ) .സീതമ്മയുടെ ആകസ്മിക മരണം …

ഇഡി റെയ്ഡ്: പാലക്കുന്നില്‍ മുഖ്യമന്ത്രി വിഡി സതീശന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ത്തു; ലഹളക്ക് ശ്രമിച്ചതിന് സിപിഎം നേതാക്കളായ കെവി കുഞ്ഞിരാമന്‍, മധു മുദിയക്കാല്‍ തുടങ്ങി 33 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ വീടുകളില്‍ നടന്ന ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ പാലക്കുന്ന് ടൗണില്‍ നടത്തിയ പ്രകടനം അക്രമാസക്തമായി. ബുധനാഴ്ച വൈകുന്നേരം അഞ്ചരമണിയോടെയാണ് സംഭവം. യുഡിഎഫ് ഉദുമ പഞ്ചായത്ത് കമ്മിറ്റി മുഖ്യമന്ത്രി വിഡി സതീശന്റെ ഫോട്ടോ ഉൾപ്പെടുത്തി സ്ഥാപിച്ച രണ്ട് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ഉദുമ, കോതോറമ്പത്തെ കെവി ശ്രീധരന്‍ നല്‍കിയ പരാതിയില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ കെ.വി കുഞ്ഞിരാമന്‍, ഉദുമ ഏരിയാ സെക്രട്ടറി …

ബെള്ളൂര്‍ പള്ളപ്പാടിയില്‍ 27കാരി ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍; ജീവനൊടുക്കിയത് പുത്തൂര്‍ സ്വദേശിനിയായ സെറീന

കാസര്‍കോട്: ബെള്ളൂര്‍, പഞ്ചായത്തിലെ പള്ളപ്പാടിയില്‍ യുവഭര്‍തൃമതിയെ വീട്ടിനു സമീപത്തെ ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളപ്പാടി ഹൗസിലെ സൈനുദ്ദീന്റെ ഭാര്യ സെറീന (27)യാണ് മരിച്ചത്. ബുധന്‍ വൈകുന്നേരമാണ് സെറീനയെ ഷെഡിനകത്ത് തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഉടന്‍ താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തുടര്‍നടപടികള്‍ക്കായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ സെറീനയുടെ സഹോദരന്‍ അബ്ദുല്‍ റഹ്‌മാന്റെ പരാതിയില്‍ ആദൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. കര്‍ണ്ണാടക ,പുത്തൂര്‍, കെയ്യൂര്‍, മടവ്, സനങ്കളയിലെ എസ്എസ് …

ഇന്നത്തെ പ്രധാന വാർത്തകൾ​

​ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകളിൽ താൻ ഒരു “മികച്ച കരാറിനായി” കാത്തിരിക്കുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഹുർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം പഴയപടിയാക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായെന്ന ഇറാന്റെ പ്രസ്താവന വൈറ്റ് ഹൗസ് തള്ളി.ഒമാൻ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങൾ ഈ വിഷയത്തിൽ കൃത്യമായി സഹകരിച്ചില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.​​ലബനാനിലെ സഹ്റാനി നദിക്ക് തെക്കുള്ള എല്ലാ പ്രദേശങ്ങളും “യുദ്ധമേഖല” ആയി ഇസ്രായേൽ പ്രഖ്യാപിച്ചു. ഏപ്രിൽ മാസത്തിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറുകൾക്ക് …

പെരുന്നാൾ: മുംബൈ സിറ്റിയിൽ 11,000 പോലീസുകാരെ വിന്യസിച്ചു

മുംബൈ : വലിയ പെരുന്നാളിന് മുംബൈയിൽ വൻ സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയെന്ന് പോലീസ് കേന്ദ്രങ്ങൾ അറിയിച്ചു. 11,000 പോലീസുകാരെയാണ് മുംബൈ സിറ്റിയിൽ വിന്യസിച്ചിട്ടുള്ളത്. മുംബൈ പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം പ്രവർത്തിക്കുക. ജോ. കമ്മീഷണർ അദ്ദേഹത്തെ സഹായിക്കും. 8 അഡീഷണൽ കമ്മീഷണർമാർ , 21 ഡെപ്യൂട്ടി കമ്മീഷണർമാർ , 61 അസി. കമ്മീഷണർമാർ , 1980 പോലീസ് ഓഫീസർമാർ , 10,11 0 പോലീസുകാർ സംഘത്തിൽ ഉണ്ടാവും. പള്ളികൾ, ദർഗകൾ, മദ്രസകൾ എന്നിവിടങ്ങളിൽ ഈദ് പ്രമാണിച്ച് …

കേരളത്തിൽ ഈദ് ആഘോഷത്തിന് ഇന്ന് ഇരട്ടി മധുരം;20 വർഷത്തെ ജയിൽവാസത്തിന് ശേഷം കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം മാതാവിനൊപ്പം ഇന്ന് പെരുന്നാൾ ആഘോഷത്തിൽ

റിയാദ് : ലോക മലയാളികൾക്ക് ഈ പെരുന്നാൾ ഇന്നു ഇരട്ടി സന്തോഷം പകരുന്നു .20 വർഷത്തെ ജയിൽവാസത്തിന് ശേഷം കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹിം ഇന്ന് ഇത്രകാലം മകനെ പ്രതീക്ഷയോടെ കാത്തിരുന്ന മാതാവിനൊപ്പം പെരുന്നാൾ ആഘോഷിക്കും. അബ്ദുൾ റഹിം സഞ്ചരിക്കുന്ന വിമാനം ഏഴരയോടെ കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങും. ബുധനാഴ്ച രാത്രി സൗദി അധികാരികൾ റഹിമിന്റെ പാസ്പോർട്ടിൽ എക്സിറ്റ് അടിച്ചു. റഹിമിന്റെ കുടുംബത്തിന്റെ പവർ ഒഫ് അറ്റോണി സിദ്ദിഖും റഹിമിനൊപ്പമുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇവർ …