ബന്തിയോട്, പെര്‍മുദെയില്‍ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് യുവാവിനു ദാരുണാന്ത്യം; പിതാവിന് ഗുരുതരം

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെര്‍മുദെ – ബന്തിയോട് റോഡിലെ പെര്‍മുദെ , പെരിയടുക്കയില്‍ ഉണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു.
പിതാവിനു ഗുരുതരമായി പരിക്കേറ്റു. ചിപ്പാർ,ബായാര്‍, നേത്രഗുളി ഹൗസിലെ എൻ.കിഷന്‍ (25) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കിഷന്റെ പിതാവ് മാധവ ദേവാഡിഗെ (55)യെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിഷന്‍ ഓടിച്ചിരുന്ന സ്‌കൂട്ടറും എതിരെ വരികയായിരുന്ന ബൈക്കും കൂട്ടിയിടിച്ചാണ് വ്യാഴാഴ്ച രാവിലെ അപകടമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

ബൈക്ക് കാറുമായി കൂട്ടിയിടിച്ച് യുവ അഭിഭാഷകന്‍ മരിച്ചു

കൊല്ലം: ബൈക്ക് കാറുമായി കൂട്ടിയിടിച്ച് യുവ അഭിഭാഷകന് ദാരുണാന്ത്യം. നിലമേല്‍-കടയ്ക്കല്‍ റോഡിലുണ്ടായ അപകടത്തില്‍ കടയ്ക്കല്‍ ആനപ്പാറ സ്വദേശി അഡ്വ. അനൂപ് ബി.എസ്. (35) ആണ് മരിച്ചത്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായിരുന്നു.

നിലമേല്‍ ഭാഗത്ത് നിന്ന് കടയ്ക്കലിലെ വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുകയായിരുന്നു അനൂപ്. വഴിമധ്യേ മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന കാറുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അനൂപിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page