ചെന്നൈ: തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായും നിരോധിച്ചു. മദ്രാസ് ഹൈക്കോടതി ഇതു സംബന്ധിച്ച് അസാധാരണ ഉത്തരവ് പുറപ്പെടുവിച്ചു. ഹിന്ദു മക്കള്‍ കക്ഷി നേതാവ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് ജിആര്‍ സ്വാമിനാഥന്റെ ബെഞ്ച് വിധി പ്രസ്താവിച്ചത്. ബക്രീദിനു പൊതു ഇടങ്ങളില്‍ കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് അനുവദിക്കരുതെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
ബക്രീദിനു മാത്രമല്ല, ഒരു ദിവസവും ഗോവധം പാടില്ലെന്നും ഉത്തരവ് ലംഘിക്കപ്പെടുന്നില്ലെന്നു ഉറപ്പാക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
ശ്രീകൃഷ്ണന്റെ കാലം മുതല്‍ പശുവിനെ ആരാധിക്കുന്നുണ്ട്. പല മുസ്ലിം രാജാക്കന്മാരും ഗോവധം നിരോധിച്ചിട്ടുണ്ട്-കോടതി ഉത്തരവില്‍ പറഞ്ഞു.







