ഇന്നത്തെ പ്രധാന വാർത്തകൾ​

​ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകളിൽ താൻ ഒരു “മികച്ച കരാറിനായി” കാത്തിരിക്കുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.

ഹുർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം പഴയപടിയാക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായെന്ന ഇറാന്റെ പ്രസ്താവന വൈറ്റ് ഹൗസ് തള്ളി.
ഒമാൻ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങൾ ഈ വിഷയത്തിൽ കൃത്യമായി സഹകരിച്ചില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

​ലബനാനിലെ സഹ്റാനി നദിക്ക് തെക്കുള്ള എല്ലാ പ്രദേശങ്ങളും “യുദ്ധമേഖല” ആയി ഇസ്രായേൽ പ്രഖ്യാപിച്ചു. ഏപ്രിൽ മാസത്തിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറുകൾക്ക് ഭീഷണിയുയർത്തിക്കൊണ്ട് ദക്ഷിണ ലബനാനിലെ ടൈർ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഇവിടെ ജനങ്ങളോട് അടിയന്തരമായി ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യം ആവശ്യപ്പെട്ടു.

സുരക്ഷാ വിമാനങ്ങൾക്കായി സ്വീഡനെ തിരഞ്ഞെടുത്ത് കാനഡ.
​അമേരിക്കൻ പ്രതിരോധ കമ്പനികളെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന്റെ ഭാഗമായി, തങ്ങളുടെ പുതിയ ഏർലി വാണിംഗ് വിമാനങ്ങൾക്കായി ബോയിംഗിന് പകരം സ്വീഡിഷ് കമ്പനിയായ ‘സാബ്’ നെ കാനഡ തിരഞ്ഞെടുത്തു. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയാണ് ഈ നിർണായക പ്രതിരോധ കരാർ പ്രഖ്യാപിച്ചത്.

​മെറ്റാ സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകൾ വിപുലീകരിക്കുന്നു
​ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയുടെ മാതൃകമ്പനിയായ മെറ്റാ തങ്ങളുടെ പ്രമുഖ ആപ്പുകളിൽ പുതിയ പെയ്ഡ് സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകൾ അവതരിപ്പിച്ചു.

പരസ്യങ്ങളിൽ ‘ നിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കുക ലക്ഷ്യമിട്ടാണ് ഈ മാറ്റം.

​കേരള മുഖ്യമന്ത്രി മുഖ്യമന്ത്രി വി.ഡി.സതീശൻ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി നിർമല സീതാരാമൻ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

​സുപ്രീം കോടതിയിലേക്ക് പുതിയ ജഡ്ജിമാർ: സുപ്രീം കോടതിയിലേക്ക് വി. മോഹന ഉൾപ്പെടെ നാല് പുതിയ ജഡ്ജിമാരുടെ പട്ടിക കൊളീജിയം സമർപ്പിച്ചു. ഒരു വനിതാ ജഡ്ജിയും പട്ടികയിലുണ്ട്.

​ തമിഴ്‌നാട്ടിൽ ഗോവധം പൂർണ്ണമായി നിരോധിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി അസാധാരണ ഉത്തരവ് പുറപ്പെടുവിച്ചു.


​ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണം: തിരുവനന്തപുരത്ത് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സി.പി.എം പ്രവർത്തകർ അറസ്റ്റിൽ . ഇവർക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

ആക്രമണത്തെ ബി.ജെ.പി കേന്ദ്ര നേതൃത്വം ശക്തമായി അപലപിച്ചു.

​ചേർത്തല ഡിവൈ.എസ്.പി അറസ്റ്റിൽ: രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിനെ കണ്ട് മതിൽ ചാടി ഓടാൻ ശ്രമിച്ച ചേർത്തല ഡിവൈ.എസ്.പിയെ വിജിലൻസ് സംഘം പിടികൂടി.

ആഭ്യന്തര-അന്താരാഷ്ട്ര യാത്രകൾക്കായി 50 ലക്ഷം സീറ്റുകൾ ഓഫർ നിരക്കിൽ നൽകുന്ന ‘എക്സ്പ്രസ് സെയിൽ’ എയർ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചു. എന്നാൽ ഇന്ധന വിലക്കയറ്റം കാരണം ആഭ്യന്തര സർവീസുകളിൽ ചില നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

​എബോള വ്യാജ വാർത്തകൾ: ഇന്ത്യയിൽ എബോള കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഐ.പി.എൽ എലിമിനേറ്റർ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തകർത്ത് രാജസ്ഥാൻ റോയൽസ് വിജയം നേടി. വൈഭവ് സൂര്യവംശിയുടെ തകർപ്പൻ പ്രകടനവും മത്സരത്തിൽ ശ്രദ്ധേയമായി.

തങ്ങളെ തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന്പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതികരിച്ചു.ഇ.ഡി റെയ്ഡ് ബിജെപി-കോൺഗ്രസ് ഗൂഢാലോചനയാണെന്ന് സിപിഎം ആരോപിച്ചു.

​കെ.എസ്.ഐ.ഡി.സിക്ക് ഹൈക്കോടതിയിൽ തിരിച്ചടി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട എസ്എഫ്ഐഒ അന്വേഷണം തടയാൻ കെഎസ്ഐഡിസി 1.75 കോടി രൂപയോളം വക്കീൽ ഫീസിനത്തിൽ ചിലവഴിച്ചെന്നു റിപ്പോർട്ടുകൾ പുറത്തുവന്നു.

​തീപിടിത്തം: കായംകുളത്തെ ഒരു പ്രമുഖ ഷോപ്പിങ് കോംപ്ലക്‌സില്‍ വന്‍ തീപിടിത്തമുണ്ടായി. വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

​മഞ്ചേശ്വരം ഹാർബറിന് സമീപം കടലിൽ ചരക്കുമായി പോവുകയായിരുന്ന ടഗ് ബോട്ട് മത്സ്യബന്ധന ബോട്ടിലിടിച്ച് അപകടമുണ്ടായി. അപകടത്തിൽ ഒരു മത്സ്യത്തൊഴിലാളിക്ക് പരിക്കേൽക്കുകയും ബോട്ടിലെ ജീവൻരക്ഷാ ഉപകരണങ്ങൾക്കു കേടുപാടു സംഭവിക്കുകയും ചെയ്തു. ഏകദേശം 1.25 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. ഭാഗികമായി തകർന്ന ബോട്ട് മഞ്ചേശ്വരം ഹാർബറിൽ എത്തിച്ചു. കോസ്റ്റൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page