ക്ഷേത്രക്കുളത്തില്‍ കാല്‍ വഴുതി വീണ 15 കാരിയെ സാഹസികമായി രക്ഷപ്പെടുത്തി കൂട്ടുകാര്‍

കണ്ണൂര്‍: ക്ഷേത്രക്കുളത്തില്‍ കാല്‍ വഴുതി വീണ 15 കാരിയെ സാഹസികമായി രക്ഷപ്പെടുത്തി കൂട്ടുകാര്‍. പെരളശ്ശേരി മാവിലായി കീഴറ ശ്രീ ചേനാരത്ത് ക്ഷേത്രക്കുളത്തിലാണ് സംഭവം. കീഴറ സ്വദേശിനി റിഷിക രജിലും മയ്യില്‍ സ്വദേശി റിഥിന്‍ രാജുമാണ് കണ്‍മുന്നില്‍ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്ന കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. ഇരുവരുടെയും സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്.

കീഴറയിലെ ശില്പയുടെയും ആര്‍മി ഉദ്യോഗസ്ഥന്‍ രജിലിന്റെയും മകളാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ റിഷിക. പെരളശ്ശേരി എകെജി സ്മാരക ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. സ്‌കൂളിലെ സജീവ എന്‍.സി.സി കേഡറ്റ് കൂടിയാണ് റിഷിക. ഈ പരിശീലനത്തിലൂടെ ലഭിച്ച മനോധൈര്യമാണ് കൂട്ടുകാരിയെ രക്ഷിക്കാനുള്ള കരുത്ത് നല്‍കിയതെന്ന് റിഷിക പറഞ്ഞു. അപകടത്തില്‍പ്പെട്ട കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് റിഷികയ്‌ക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ റിഥിന്‍ രാജ്. കുളത്തില്‍ മുങ്ങിത്താണ കുട്ടിയെ ഇരുവരും ഏറെ പാടുപെട്ടാണ് കരയ്ക്ക് കയറ്റിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page