മൈസൂരുവിലെ നഴ്‌സിങ് പഠനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ 18കാരി വാഹനാപകടത്തില്‍ മരിച്ചു; പിതാവിന് പരിക്ക്

തൃശൂര്‍: മൈസൂരുവിലെ നഴ്‌സിങ് പഠനം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങിയ 18കാരി വാഹനാപകടത്തില്‍ മരിച്ചു. വരവൂര്‍ കുമരപ്പനാല്‍ കുന്നത്ത് വീട്ടില്‍ സുരേന്ദ്രന്റെയും സിനിയുടെയും മകള്‍ ആര്യയാണ് (18) മരിച്ചത്. മൈസൂരു ആദി ചുഞ്ചനഗിരി മെഡിക്കല്‍ കോളജിലെ നഴ്‌സിങ് വിദ്യാര്‍ഥിനിയായിരുന്നു.

കോളജില്‍ നിന്ന് പിതാവിനൊപ്പം കാറില്‍ നാട്ടിലേക്ക് മടങ്ങിവരുന്നതിനിടയിലാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ എതിരെ വന്നിരുന്ന മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ ആര്യ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ പിതാവ് സുരേന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളജിലെ താമസവും ഭക്ഷണവും ശരിയല്ലെന്ന കാരണത്താല്‍ പഠനം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു ആര്യ. അതിനിടെയാണ് അപകടം. ആകാശ് സഹോദരനാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page