ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ഓര്‍മ്മ പുതുക്കി ബലി പെരുന്നാള്‍ ആഘോഷം

കാസര്‍കോട്: ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും വിശ്വാസ ദാര്‍ഢ്യത്തിന്റെയും ഓര്‍മ്മ പുതുക്കി വിശ്വാസികള്‍ ഇന്നു ബലി പെരുന്നാള്‍ ആഘോഷിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെ (ബുധന്‍) ആയിരുന്നു ബലിപ്പെരുന്നാള്‍. ആഘോഷത്തിന്റെ ഭാഗമായി പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. തളങ്കര മാലിക് ദിനാർ പള്ളിയിൽ നടന്ന പ്രാർത്ഥനയിൽ നൂറു കണക്കിനു വിശ്വാസികൾ സംബന്ധിച്ചു.

കാസര്‍കോട്ട് കെഎന്‍എം സംഘടിപ്പിച്ച ടൗണ്‍ സലഫി ഈദ്ഗാഹില്‍ പ്രമുഖ പണ്ഡിതന്‍ യൂസഫ് മൗലവി പ്രാര്‍ത്ഥനക്കും ഊദ്ഖുതുബയ്ക്കും നേതൃത്വം നല്‍കി. നാടിന്റെ നന്മക്കും ഐക്യത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥനകളാണ് ലോകമൊട്ടുമുള്ള ഈദ്ഗാഹുകളില്‍ മുഴങ്ങി കേട്ടു കൊണ്ടിരിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page