പെരുന്നാൾ: മുംബൈ സിറ്റിയിൽ 11,000 പോലീസുകാരെ വിന്യസിച്ചു

മുംബൈ : വലിയ പെരുന്നാളിന് മുംബൈയിൽ വൻ സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയെന്ന് പോലീസ് കേന്ദ്രങ്ങൾ അറിയിച്ചു. 11,000 പോലീസുകാരെയാണ് മുംബൈ സിറ്റിയിൽ വിന്യസിച്ചിട്ടുള്ളത്. മുംബൈ പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം പ്രവർത്തിക്കുക. ജോ. കമ്മീഷണർ അദ്ദേഹത്തെ സഹായിക്കും. 8 അഡീഷണൽ കമ്മീഷണർമാർ , 21 ഡെപ്യൂട്ടി കമ്മീഷണർമാർ , 61 അസി. കമ്മീഷണർമാർ , 1980 പോലീസ് ഓഫീസർമാർ , 10,11 0 പോലീസുകാർ സംഘത്തിൽ ഉണ്ടാവും. പള്ളികൾ, ദർഗകൾ, മദ്രസകൾ എന്നിവിടങ്ങളിൽ ഈദ് പ്രമാണിച്ച് പ്രത്യേക പ്രാർത്ഥനകളും പരമ്പരാഗത ആചാരങ്ങളും ഉണ്ടാകും. ഇസ്ലാമിക വിശ്വാസികൾ അത്യുൽസാഹത്തോടെയാണ് ഈദ് ആഘോഷം കൊണ്ടാടുന്നത് .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page