ബെള്ളൂര്‍ പള്ളപ്പാടിയില്‍ 27കാരി ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍; ജീവനൊടുക്കിയത് പുത്തൂര്‍ സ്വദേശിനിയായ സെറീന

കാസര്‍കോട്: ബെള്ളൂര്‍, പഞ്ചായത്തിലെ പള്ളപ്പാടിയില്‍ യുവഭര്‍തൃമതിയെ വീട്ടിനു സമീപത്തെ ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളപ്പാടി ഹൗസിലെ സൈനുദ്ദീന്റെ ഭാര്യ സെറീന (27)യാണ് മരിച്ചത്. ബുധന്‍ വൈകുന്നേരമാണ് സെറീനയെ ഷെഡിനകത്ത് തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഉടന്‍ താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തുടര്‍നടപടികള്‍ക്കായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ സെറീനയുടെ സഹോദരന്‍ അബ്ദുല്‍ റഹ്‌മാന്റെ പരാതിയില്‍ ആദൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. കര്‍ണ്ണാടക ,പുത്തൂര്‍, കെയ്യൂര്‍, മടവ്, സനങ്കളയിലെ എസ്എസ് മന്‍സില്‍ സ്വദേശിനിയായ സെറീനയും സൈനുദ്ദീനും തമ്മിലുള്ള വിവാഹം നാലുവര്‍ഷം മുമ്പാണ് നടന്നത്. എന്നാല്‍ കുട്ടികളുണ്ടായില്ല. ഇതില്‍ സെറീന മാനസിക വിഷമത്തിലായിരുന്നുവെന്നു പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page