കാസര്‍കോട്: പെരിയ കേന്ദ്ര സര്‍വ്വകലാശാല വനിത മെസ്സിലെ കുക്ക് ഡ്യൂട്ടിക്കിടയില്‍ കുഴഞ്ഞു വീണു മരിച്ചു. കണ്ണൂര്‍, തലശ്ശേരി സ്വദേശിനിയും വര്‍ഷങ്ങളായി പെരിയ കായകുളം വണ്ണാത്തംപാറയില്‍ താമസക്കാരിയുമായ സീതമ്മ (68)യാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം കായംകുളത്ത് നടന്ന ഒരു പരിപാടിയില്‍ സംബന്ധിച്ച ശേഷം ഡ്യൂട്ടിക്ക് പോയതായിരുന്നു. അവിടെവച്ച് കുഴഞ്ഞുവീണ സീതമ്മയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
മക്കള്‍ സീബ, ബബിഷ് (ബംഗളൂരു). മരുമകന്‍: സതീഷ് മലബാറി (ടൈലര്‍ പെരിയ) .സീതമ്മയുടെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തി.






