ഇങ്ങനെ ഒരനുഭവം നിങ്ങൾക്കുണ്ടായിട്ടുണ്ടോ? ഇല്ലെങ്കിൽ ഉണ്ടാകാതിരിക്കാൻ ജാഗ്രതയോടെ ഇരിക്കുക: ഒരു ട്രയിൻ യാത്രയുടെ അസുഖകരമായ അനുഭവം

ഖാദർ, പാലാഴി ഈ അനുഭവം ഒരുപക്ഷേ നിങ്ങൾക്കുമുണ്ടായിക്കാണും. സംഭവം ഇങ്ങനെ. ഇന്നലെ ഉച്ചക്ക് കോഴിക്കോട് നിന്ന് പുറപ്പെടേണ്ട ജനശതാബ്ദിയിൽ എറണാകുളത്ത് പോവാൻ ഞാൻ മിനിഞ്ഞാന്ന് (മെയ് 14) കൗണ്ടറിൽ ചെന്ന് ഭാര്യക്കായി ടിക്കറ്റ് റിസർവ് ചെയ്യുന്നു. ബുക്കിംഗ് മെസേജ് ഭാര്യയുടെ ഫോണിൽ വരികയും ചെയ്തു. വെയ്റ്റിംഗ് ലിസ്റ്റിലാണ്. എന്നാൽ യാത്ര തുടങ്ങാനാവുമ്പോഴേക്ക് ടിക്കറ്റ് കൺഫേമായി. എന്നാൽ തിരൂരിൽ വെച്ച് ടി.ടി.ഇ വന്നപ്പോഴാണ് സലീം (പുരുഷൻ) എന്നാണ് യാത്രക്കാരൻ്റെ പേരെന്നും ഒന്നുകിൽ ഇറങ്ങുകയോ 465 രൂപ ഫൈനടക്കുകയോ വേണമെന്നും …

സത്യപ്രതിജ്ഞ; തിങ്കളാഴ്ച തലസ്ഥാനത്ത് ഗതാഗത ക്രമീകരണം

തിരുവനന്തപുരം: തിങ്കളാഴ്ച യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് തലസ്ഥാനത്ത് ഗതാഗത ക്രമീകണങ്ങള്‍ ഏര്‍പ്പെടുത്തി. രാവിലെ 10 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഒരു ലക്ഷം പേര്‍ സംബന്ധിക്കുമെന്നാണ് അറിയുന്നത്. തിരുവനന്തപുരം നഗരത്തില്‍ രാവിലെ ഏഴു മണി മുതല്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കായി പാര്‍ക്കിങ് കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. വാഹനങ്ങള്‍ നിര്‍ദേശിച്ചിട്ടുളള പാര്‍ക്കിങ് ഏരിയകളില്‍ ഗതാഗത തടസ്സമുണ്ടാകാത്ത വിധം പാര്‍ക്ക് ചെയ്യേണ്ടതാണ്. അനധികൃതമായും ഗതാഗത തടസ്സമുണ്ടാക്കുന്ന വിധവും പാര്‍ക്ക് ചെയ്യുന്ന …

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കനത്ത മഴയ്ക്ക് സാധ്യത; കാസര്‍കോട് ഉള്‍പ്പെടെ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിച്ചു. ഇന്ന് ഒമ്പത് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെലോ അലര്‍ട്ട്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ …

ഇന്ത്യയുടെ വൻതോതിലുള്ള വളം ഇറക്കുമതി യു.എസ്. സെനറ്റിൽ ചർച്ചയായി; കടുത്ത പ്രതിസന്ധിയിലെന്ന് അമേരിക്കൻ കർഷകർ

പി പി ചെറിയാൻ വാഷിംഗ്ടൺ ഡി.സി: ഇന്ത്യയുടെ വൻതോതിലുള്ള വളം ഇറക്കുമതിയും സബ്‌സിഡി നയങ്ങളും ആഗോള വിപണിയിലെ വിലക്കയറ്റത്തിന് കാരണമാകുന്നതായി യു.എസ്. സെനറ്റ് അഗ്രികൾച്ചർ കമ്മിറ്റി യോഗത്തിൽ ചൂണ്ടിക്കാട്ടി. ഇൻപുട്ട് ചെലവുകൾ വർദ്ധിക്കുന്നതും ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങളും അമേരിക്കൻ കാർഷിക മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നതായി യു.എസ്. ജനപ്രതിനിധികളും കർഷകരും മുന്നറിയിച്ചു . ചൈനയ്ക്ക് ശേഷം ലോകത്തിൽ ഏറ്റവും കൂടുതൽ വളം ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അടുത്തിടെ ഇന്ത്യ 25 ലക്ഷം മെട്രിക് ടൺ യൂറിയക്കായി …

വാടക നല്‍കാന്‍ പണമില്ല; ഭാര്യയേയും പ്രായപൂര്‍ത്തിയാകാത്ത മകളേയും വീട്ടുടമയ്ക്ക് ‘കാഴ്ചവച്ച’ യുവാവ് അറസ്റ്റില്‍

അഹമ്മദാബാദ്: വാടക നല്‍കാന്‍ പണമില്ലാത്തതിനാല്‍ ഭാര്യയേയും പ്രായപൂര്‍ത്തിയാകാത്ത മകളേയും വീട്ടുമസ്ഥന് കാഴ്ചവച്ച സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. ഗുജറാത്തിലെ മോര്‍ബിയില്‍ നടന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവും വീട്ടുടമസ്ഥനുമാണ് അറസ്റ്റിലായത്.ഗുജറാത്തിലെ സുരേന്ദ്രനഗര്‍ സ്വദേശികളായ കുടുംബം മെച്ചപ്പെട്ട ജോലി തേടിയാണ് ആറ് മാസം മുമ്പ് മോര്‍ബിയിലേക്ക് താമസം മാറിയത്. അവിടെ പ്രതിമാസം 2,000 രൂപയ്ക്ക് ഒരു വീട് വാടകയ്‌ക്കെടുത്താണ് കുടുംബം താമസിച്ചിരുന്നത്. അതിനിടെ കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുകയും വാടക നല്‍കാന്‍ കഴിയാതെ വരികയും ചെയ്തു. നാല് മാസത്തെ വാടക …

ലോക്കപ്പുകളില്‍ പ്രതികളെ അടിവസ്ത്രം ധരിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം; മനുഷ്യാവകാശ കമ്മിഷന്‍

തിരുവനന്തപുരം: ലോക്കപ്പുകളില്‍ പ്രതികളെ അടിവസ്ത്രം ധരിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്. ഇക്കാര്യത്തില്‍ പൊലീസ് ആസ്ഥാനത്തുനിന്ന് നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ഉറപ്പാക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. ലോക്കപ്പുകളില്‍ അടിവസ്ത്രം മാത്രം ധരിക്കാന്‍ അനുവദിക്കുന്നത് മനുഷ്യാവകാശങ്ങളുടെയും മൗലികാവകാശങ്ങളുടെയും ലംഘനമാണെന്ന് ആരോപിച്ച് അമരവിള സ്വദേശി ആര്‍.ജി ലെനിന്‍രാജ്സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ നടപടി. ക്രമസമാധാനവിഭാഗം എ.ഡി.ജി.പിയില്‍ നിന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. പ്രതികളുടെ മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും ലംഘിക്കുന്ന പ്രവൃത്തി …

കളിപ്പാട്ടങ്ങള്‍ക്കൊപ്പം കൊറിയര്‍ പാക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ ലഹരി ഗുളികകള്‍; യുവാവ് അറസ്റ്റില്‍

കൊല്ലം: കളിപ്പാട്ടങ്ങള്‍ക്കൊപ്പം കൊറിയര്‍ പാക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ ലഹരി ഗുളികകള്‍ കടത്തിയ സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. കൊല്ലം പട്ടത്താനത്തെ വിഷ്ണുലാലിനെ (32) ആണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫ് സംഘം പിടികൂടിയത്. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൊറിയര്‍ വഴി കൊല്ലത്ത് എത്തിച്ച ലഹരി ശേഖരമാണു പിടികൂടിയതെന്ന് ഡാന്‍സാഫ് സംഘം പറഞ്ഞു. വിഷ്ണു ലാലിനെ ചോദ്യം ചെയ്തപ്പോള്‍ ഓലയില്‍ക്കടവിലുള്ള സുഹൃത്ത് പ്രണവിന്റെ വീട്ടില്‍ ലഹരി വസ്തുക്കള്‍ ഒളിപ്പിച്ചുവച്ച വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പ്രണവിന്റെ വീട്ടില്‍ …

അമ്മയെയും ചിറ്റമ്മയെയും വെടിവെച്ചുകൊന്നു; രക്തത്തിൽ കുളിച്ചെത്തി യുവാവിന്റെ കുറ്റസമ്മതം :ശിക്ഷ ഓഗസ്റ്റ് 24-ന്

പി പി ചെറിയാൻ കാൻസാസ്: വീട്ടിൽ നിന്ന് ഇറക്കിവിടാൻ ശ്രമിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് സ്വന്തം അമ്മയെയും ചിറ്റമ്മയെയും വെടിവെച്ചുകൊന്ന കേസിൽ കാൻസാസ് സ്വദേശിയായ ലൂക്ക് ഹൊവാർഡ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 2025 ഫെബ്രുവരിയിലായിരുന്നു മനസ്സാക്ഷിയെ നടുക്കിയ ഈ സംഭവം നടന്നത്. അമ്മയായ വലേരി ഹൊവാർഡ് (63), ചിറ്റമ്മയായ ജോയ്‌സ് ഓസ്റ്റിൻ (71) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ലൂക്ക് രക്തത്തിൽ കുളിച്ച നിലയിൽ ഒരു ഫാർമസിയിലേക്ക് നടന്നു കയറുകയായിരുന്നു. തുടർന്ന് താൻ രണ്ടുപേരെ കൊലപ്പെടുത്തിയെന്നും പൊലീസിൽ കീഴടങ്ങണമെന്നും ഫാർമസിസ്റ്റിനോട് …

അമേരിക്കയിൽ ബീഫിന് വിലക്കയറ്റം : ട്രംപ് പ്രതിസന്ധിയിൽ; കർഷകരെയും ഉപഭോക്താക്കളെയും തൃപ്തിപ്പെടുത്താൻ നീക്കം

പി പി ചെറിയാൻ വാഷിംഗ്ടൺ: അമേരിക്കയിൽ ബീഫ് വില റെക്കോർഡ് നിരക്കിലേക്ക് ഉയർന്നതോടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാഷ്ട്രീയമായി കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്നു.വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വില കുറയ്ക്കാനായി വിദേശത്തുനിന്നുള്ള ബീഫ് ഇറക്കുമതിയുടെ നികുതി താൽക്കാലികമായി കുറയ്ക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പിടാൻ ട്രംപ് ഒരുങ്ങുകയാണ്. എന്നാൽ ഇത് തദ്ദേശീയരായ അമേരിക്കൻ കർഷകരിൽ നിന്നും കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം മാത്രം യു.എസിൽ ബീഫ് വിലയിൽ ശരാശരി 2.7 ശതമാനം വർദ്ധനവുണ്ടായി. നിലവിൽ സാധാരണക്കാർ ഉപയോഗിക്കുന്ന ഗ്രൗണ്ട് …

ഡാലസ് റീജിയണൽ ഒ സി വൈ എം ബാഡ്മിന്റൺ ടൂർണമെന്റ് ഫൈനലിലേക്ക്; കായിക ആവേശത്തിൽ ഡാലസ് മലയാളി സമൂഹം

പി പി ചെറിയാൻ ഡാലസ്: ഡാലസ് റീജിയണൽ ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്‌മെന്റിന്റെ എട്ടാമത് വാർഷിക സെന്റ് ഡയോണീഷ്യസ് ഓഫ് വട്ടശ്ശേരിൽ മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ് ആവേശകരമായി മുന്നേറുന്നു. മേയ് 9-ന് വെരി. റവ. രാജു ഡാനിയേൽ കോർ-എപ്പിസ്‌കോപ്പയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ടൂർണമെന്റിൽ ലൂയിസ്‌വില്ലിലെ വിവിധ ഇടവകകളിൽ നിന്നുള്ള നൂറുകണക്കിന് കളിക്കാരും കുടുംബാംഗങ്ങളും കായികപ്രേമികളും പങ്കെടുക്കുന്നു. പുരുഷ-വനിതാ സിംഗിൾസ്, ബോയ്‌സ്-ഗേൾസ് ഡബിൾസ്, ബോയ്‌സ്-ഗേൾസ് സിംഗിൾസ് മത്സരങ്ങൾ വിജയകരമായി പൂർത്തിയായി. 16-ന് പുരുഷ-വനിതാ ഡബിൾസ്, മിക്സഡ് ഡബിൾസ്, 50+ …

നീലേശ്വരം മേൽപാലം: കർമ്മസമിതി സത്യാഗ്രഹം ഇന്ന് മോഹനൻ ഉദ്‌ഘാടനം ചെയ്തു

നീലേശ്വരം: മേൽപ്പാലം ആവശ്യപ്പെട്ടു നഗരസഭ കർമ്മസമിതി നടത്തിവരുന്ന സത്യാഗ്രഹ സമരത്തിൻറെ ഇന്നത്തെ ഉദ്ഘാടനം മുൻ പഞ്ചായത്ത് പ്രസിഡൻറ് മോഹനൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ പി ശ്രീജ അധ്യക്ഷത വഹിച്ചു . മുൻ നഗരസഭാംഗം പി കുഞ്ഞിരാമൻ, കൺവീനർ ഇ ഷജീർ .കെ പി സതിഷ് ചന്ദ്രൻ, കെ പി നസീർ,പി വിജയകുമാർ, കെ സതീശൻ, പി വി സതീശൻ, വി കെ റഷീദ, രാമചന്ദ്രൻ, കെ വി സുരേഷ്.ടി കെ അനീഷ് , പി ഭാർഗവി , …

പെരിയ , കായക്കുളത്തെ കെ.രാഘവൻ അന്തരിച്ചു

കാസർകോട്: പെരിയ , കായക്കുളം, കുറ്റിയടുക്കത്തെ കെ. രാഘവൻ ( 85 ) അന്തരിച്ചു. ഭാര്യ: ഗോപി കമ്മാരച്ചംവീട്മക്കൾ : ജയപ്രകാശ് കെ. ആർ, ശശിധരൻ കെ. മരുമകൾ: രസ്‌ന കെ.പി. സഹോദരങ്ങൾ: കാർത്യായനി.കല്യാണി (ബോവിക്കാനം).

അബദ്ധത്തില്‍ മണ്ണെണ്ണ കുടിച്ച വയോധിക മരിച്ചു

കാസര്‍കോട്: അബദ്ധത്തില്‍ മണ്ണെണ്ണ കുടിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. നീലേശ്വരം, ചായ്യോത്തെ കുരുടില്‍ അമ്പാടിയുടെ ഭാര്യ കെ ഉണ്ടച്ചി (93)യാണ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഉണ്ടച്ചി അബദ്ധത്തില്‍ മണ്ണെണ്ണ കുടിച്ചത്. വിവരമറിഞ്ഞ ഉടന്‍ വീട്ടുകാര്‍ ഉണ്ടച്ചിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അഞ്ചു ദിവസത്തോളം ആശുപത്രിയില്‍ വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. മക്കള്‍: ബാലന്‍, സുധാകരന്‍, ജാനകി, രമ. മരുമക്കള്‍: കൗസല്യ ( കയ്യൂര്‍), ശൈലജ (മലപ്പച്ചേരി), കുഞ്ഞമ്പു (കാഞ്ഞങ്ങാട്), രാമചന്ദ്രന്‍ (പൂത്തക്കാൽ). സഹോദരങ്ങള്‍: പരേതരായ …

അപ്പാര്‍ട്ട്മെന്റില്‍ അതിക്രമിച്ച് കയറി 1.3 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു; 2 പേര്‍ അറസ്റ്റില്‍

കോഴിക്കോട്: അപ്പാര്‍ട്ട്മെന്റില്‍ അതിക്രമിച്ച് കയറി 1.3 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. വടകര റെയില്‍വേ സ്റ്റേഷന് സമീപത്തെ ഈശ്വരന്‍കണ്ടി അപ്പാര്‍ട്ട്മെന്റില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് കവര്‍ച്ച നടന്നത്. സുരേഷ് എന്നയാള്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിലാണ് മോഷണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കരിങ്കലത്താണി താഴേക്കോട് അബ്ദുല്‍ ലത്തീഫ്(58), കണ്ണൂര്‍ എടക്കാട് പൂച്ചാലിയില്‍ പവിത്രന്‍(67) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പുതിയ ബസ് സ്റ്റാന്റ് പരിസരത്തു നിന്നാണ് ഇരുവരെയും പൊലീസ് …

ശ്രീ മഡിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രം കലശോത്സവം 22, 23 തിയ്യതികളിൽ: 22 രാത്രി അകത്തെ കലശവും 23ന് പകൽ പുറത്തെ കലശവും

കാഞ്ഞങ്ങാട്: വടക്കേ മലബാറിലെ പ്രസിദ്ധമായ ശ്രീ മഡിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രം കലശോത്സവം മെയ് 22, 23 തീയതികളിൽ നടക്കും . അകത്തെ കലശ ചടങ്ങുകൾ 22 നും പുറത്തെ കലശ ചടങ്ങുകൾ 23 നും നടക്കും.കലശോത്സവത്തിൻ്റെ ഭാഗമായുള്ള ഓല കൊത്തൽ ചടങ്ങ് 19-നു രാവിലെ 7.50 മുതൽ 8.40 വരെ അടോട്ട് മൂത്തേടത്ത് കുതിര്, കിഴക്കുംകര എളേടത്ത് കുതിര് എന്നിവിടങ്ങളിൽ ആചാരപരമായി നടക്കും. പ്രശ്‌നചിന്തയുടെ അടിസ്ഥാനത്തിൽ ജന്മകണിശൻ വിനോദ് ഓലകൊത്തലിന്റെയും കലശോത്സവത്തിന്റെയും നാളുകൾ നിർണ്ണയിച്ചു.മൂലച്ചേരി നായരച്ഛൻ, …

പൊലീസുകാരന്റെ വീട്ടില്‍ വന്‍ കവര്‍ച്ച; 12.5 പവന്‍ സ്വര്‍ണ്ണവും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടു

പുത്തൂര്‍: പൊലീസുകാരന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. 15 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണാഭരണങ്ങളും 80,000 രൂപയുടെ വജ്രാഭരണങ്ങളും നഷ്ടപ്പെട്ടു. കര്‍ണ്ണാടക സ്റ്റേറ്റ് റിസര്‍വ് പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ കരുണാകര ഗൗഡയുടെ പുത്തൂര്‍, പത്മുഞ്ച ഗഡകൊടിയിലെ വീട്ടിലാണ് കവര്‍ച്ച . രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറിയ കവര്‍ച്ചക്കാര്‍ അലമാര കുത്തിത്തുറന്നാണ് സ്വര്‍ണ്ണവും വജ്രവും കവര്‍ന്നത്. ഹാസന്‍ ജില്ലയില്‍ ജോലി ചെയ്തു വരികയാണ് കരുണാകര ഗൗഡ. സര്‍ക്കാര്‍ ജീവനക്കാരിയായ ഭാര്യയും മക്കളും മറ്റൊരു പട്ടണത്തിലാണ് താമസം. മിക്കപ്പോഴും രാത്രികാലത്ത് …

ഓടയിലെ മലിന ജലത്തില്‍ വീണ് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: ഓടയിലെ മലിന ജലത്തില്‍ വീണ് യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ ചാത്തനാട് സ്വദേശി ബോബച്ചന്‍ തങ്കച്ചന്‍(45) ആണ് മരിച്ചത്. ഇന്നലെ രാത്രി പെയ്ത മഴയില്‍ കൈവരി ഇല്ലാത്ത ഓടയില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. രാത്രിയായതിനാലും മഴയായതിനാലും യുവാവ് ഓടയില്‍ വീണ കാര്യം ആരും അറിഞ്ഞില്ല. ഇന്ന് രാവിലെയാണ് സമീപവാസികള്‍ ബോബച്ചനെ ഓടയില്‍ വീണ് കിടക്കുന്നത് കാണുന്നത്. പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

മാലിദ്വീപില്‍ കടലിനടിയിലെ ഗുഹയില്‍ പര്യവേക്ഷണം നടത്തുന്നതിനിടെ 5 ഇറ്റാലിയന്‍ ഗവേഷകര്‍ മരിച്ചു

മാലി: മാലിദ്വീപില്‍ കടലിനടിയിലെ ഗുഹയില്‍ പര്യവേക്ഷണം നടത്തുന്നതിനിടെ അഞ്ച് ഇറ്റാലിയന്‍ ഗവേഷകര്‍ മരിച്ചു. വ്യാഴാഴ്ച മാലിദ്വീപിലെ അണ്ടര്‍വാട്ടര്‍ ഗുഹയില്‍ പര്യവേക്ഷണം നടത്തുന്നതിനിടെയാണ് അപകടം. ഓക്‌സിജന്‍ വിഷബാധയാകാം കാരണമെന്ന് അധികൃതര്‍ സംശയിക്കുന്നു. മോണിക്ക മോണ്ടെഫാല്‍കോണ്‍, ജോര്‍ജിയ സോമാക്കല്‍, ഫെഡറിക്കോ ഗ്വാള്‍ട്ടിയേരി, മുറിയല്‍ ഒഡെനിനോ, ജിയാന്‍ലൂക്ക ബെനെഡെറ്റി എന്നിവരാണ് മരിച്ചതെന്ന് മാലിദ്വീപ് സര്‍ക്കാര്‍ അറിയിച്ചു. അപകടത്തില്‍ പെട്ടവരുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്. ഇതുവരെ ഒരു മൃതദേഹം മാത്രമാണ് പുറത്തെടുത്തത്. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ മോശം കാലാവസ്ഥ തടസ്സമായെന്ന് അധികൃതര്‍ …