ഓടയിലെ മലിന ജലത്തില്‍ വീണ് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: ഓടയിലെ മലിന ജലത്തില്‍ വീണ് യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ ചാത്തനാട് സ്വദേശി ബോബച്ചന്‍ തങ്കച്ചന്‍(45) ആണ് മരിച്ചത്. ഇന്നലെ രാത്രി പെയ്ത മഴയില്‍ കൈവരി ഇല്ലാത്ത ഓടയില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. രാത്രിയായതിനാലും മഴയായതിനാലും യുവാവ് ഓടയില്‍ വീണ കാര്യം ആരും അറിഞ്ഞില്ല.

ഇന്ന് രാവിലെയാണ് സമീപവാസികള്‍ ബോബച്ചനെ ഓടയില്‍ വീണ് കിടക്കുന്നത് കാണുന്നത്. പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page