ഡാലസ് റീജിയണൽ ഒ സി വൈ എം ബാഡ്മിന്റൺ ടൂർണമെന്റ് ഫൈനലിലേക്ക്; കായിക ആവേശത്തിൽ ഡാലസ് മലയാളി സമൂഹം

പി പി ചെറിയാൻ

ഡാലസ്: ഡാലസ് റീജിയണൽ ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്‌മെന്റിന്റെ എട്ടാമത് വാർഷിക സെന്റ് ഡയോണീഷ്യസ് ഓഫ് വട്ടശ്ശേരിൽ മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ് ആവേശകരമായി മുന്നേറുന്നു. മേയ് 9-ന് വെരി. റവ. രാജു ഡാനിയേൽ കോർ-എപ്പിസ്‌കോപ്പയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ടൂർണമെന്റിൽ ലൂയിസ്‌വില്ലിലെ വിവിധ ഇടവകകളിൽ നിന്നുള്ള നൂറുകണക്കിന് കളിക്കാരും കുടുംബാംഗങ്ങളും കായികപ്രേമികളും പങ്കെടുക്കുന്നു.

പുരുഷ-വനിതാ സിംഗിൾസ്, ബോയ്‌സ്-ഗേൾസ് ഡബിൾസ്, ബോയ്‌സ്-ഗേൾസ് സിംഗിൾസ് മത്സരങ്ങൾ വിജയകരമായി പൂർത്തിയായി. 16-ന് പുരുഷ-വനിതാ ഡബിൾസ്, മിക്സഡ് ഡബിൾസ്, 50+ ഡബിൾസ് മത്സരങ്ങൾ നടക്കും. ടൂർണമെന്റിന്റെ ആവേശകരമായ ഫൈനൽ മത്സരങ്ങൾ 17 ഞായറാഴ്ച വൈകിട്ട് 3 മണി മുതൽ 7 മണി വരെ അരങ്ങേറും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page