സത്യപ്രതിജ്ഞ; തിങ്കളാഴ്ച തലസ്ഥാനത്ത് ഗതാഗത ക്രമീകരണം

തിരുവനന്തപുരം: തിങ്കളാഴ്ച യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് തലസ്ഥാനത്ത് ഗതാഗത ക്രമീകണങ്ങള്‍ ഏര്‍പ്പെടുത്തി. രാവിലെ 10 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഒരു ലക്ഷം പേര്‍ സംബന്ധിക്കുമെന്നാണ് അറിയുന്നത്. തിരുവനന്തപുരം നഗരത്തില്‍ രാവിലെ ഏഴു മണി മുതല്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കായി പാര്‍ക്കിങ് കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

വാഹനങ്ങള്‍ നിര്‍ദേശിച്ചിട്ടുളള പാര്‍ക്കിങ് ഏരിയകളില്‍ ഗതാഗത തടസ്സമുണ്ടാകാത്ത വിധം പാര്‍ക്ക് ചെയ്യേണ്ടതാണ്. അനധികൃതമായും ഗതാഗത തടസ്സമുണ്ടാക്കുന്ന വിധവും പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിലേക്കും, റെയില്‍വേ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാര്‍ മുന്‍കൂട്ടി യാത്രകള്‍ ക്രമീകരിക്കേണ്ടതാണ്. ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിന് പൊതുജനങ്ങള്‍ക്ക് 04712558731, 9497930055,എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page