കളിപ്പാട്ടങ്ങള്‍ക്കൊപ്പം കൊറിയര്‍ പാക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ ലഹരി ഗുളികകള്‍; യുവാവ് അറസ്റ്റില്‍

കൊല്ലം: കളിപ്പാട്ടങ്ങള്‍ക്കൊപ്പം കൊറിയര്‍ പാക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ ലഹരി ഗുളികകള്‍ കടത്തിയ സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. കൊല്ലം പട്ടത്താനത്തെ വിഷ്ണുലാലിനെ (32) ആണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫ് സംഘം പിടികൂടിയത്. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൊറിയര്‍ വഴി കൊല്ലത്ത് എത്തിച്ച ലഹരി ശേഖരമാണു പിടികൂടിയതെന്ന് ഡാന്‍സാഫ് സംഘം പറഞ്ഞു.

വിഷ്ണു ലാലിനെ ചോദ്യം ചെയ്തപ്പോള്‍ ഓലയില്‍ക്കടവിലുള്ള സുഹൃത്ത് പ്രണവിന്റെ വീട്ടില്‍ ലഹരി വസ്തുക്കള്‍ ഒളിപ്പിച്ചുവച്ച വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പ്രണവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 101.07 ഗ്രാം തൂക്കം വരുന്ന 177 എം.ഡി.എം.എ ഗുളികകള്‍ കണ്ടെടുത്തത്.

അതീവ തീവ്രതയുള്ള പുതിയ ഇനം ലഹരിമരുന്നാണ് ഇതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്‍ഡോറില്‍ നിന്നു ടൂറിസ്റ്റ് ബസില്‍ ലഹരിമരുന്നുമായി വിഷ്ണുലാല്‍ കൊല്ലത്തേക്ക് എത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സംഘം കടപ്പാക്കടയില്‍ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്.

എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ പ്രണവ്, കഴിഞ്ഞ ദിവസം മാതാപിതാക്കള്‍ക്കൊപ്പം ബഹ്റൈനിലേക്കു പോയിരുന്നു. വീട്ടില്‍ മുത്തശ്ശി മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ സാഹചര്യം മുതലെടുത്താണു വിഷ്ണുലാല്‍ ലഹരിമരുന്ന് പ്രണവിന്റെ വീട്ടിലേക്കു കൊറിയര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പ്രണവിന്റെ വീട്ടുകാര്‍ അറിയാതെയാണ് ഇരുവരും ലഹരി ഇടപാടുകള്‍ നടത്തിയിരുന്നത്.

കുറച്ചു നാളുകളായി വിഷ്ണുലാല്‍ ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. എസ്.ഐമാരായ വിനോദ്, മിഥുന്‍, കണ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page