അബദ്ധത്തില്‍ മണ്ണെണ്ണ കുടിച്ച വയോധിക മരിച്ചു

കാസര്‍കോട്: അബദ്ധത്തില്‍ മണ്ണെണ്ണ കുടിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. നീലേശ്വരം, ചായ്യോത്തെ കുരുടില്‍ അമ്പാടിയുടെ ഭാര്യ കെ ഉണ്ടച്ചി (93)യാണ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഉണ്ടച്ചി അബദ്ധത്തില്‍ മണ്ണെണ്ണ കുടിച്ചത്. വിവരമറിഞ്ഞ ഉടന്‍ വീട്ടുകാര്‍ ഉണ്ടച്ചിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അഞ്ചു ദിവസത്തോളം ആശുപത്രിയില്‍ വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. മക്കള്‍: ബാലന്‍, സുധാകരന്‍, ജാനകി, രമ. മരുമക്കള്‍: കൗസല്യ ( കയ്യൂര്‍), ശൈലജ (മലപ്പച്ചേരി), കുഞ്ഞമ്പു (കാഞ്ഞങ്ങാട്), രാമചന്ദ്രന്‍ (പൂത്തക്കാൽ). സഹോദരങ്ങള്‍: പരേതരായ പൊക്കന്‍, കുഞ്ഞിക്കണ്ണന്‍, മാധവി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page