വാടക നല്‍കാന്‍ പണമില്ല; ഭാര്യയേയും പ്രായപൂര്‍ത്തിയാകാത്ത മകളേയും വീട്ടുടമയ്ക്ക് ‘കാഴ്ചവച്ച’ യുവാവ് അറസ്റ്റില്‍

അഹമ്മദാബാദ്: വാടക നല്‍കാന്‍ പണമില്ലാത്തതിനാല്‍ ഭാര്യയേയും പ്രായപൂര്‍ത്തിയാകാത്ത മകളേയും വീട്ടുമസ്ഥന് കാഴ്ചവച്ച സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. ഗുജറാത്തിലെ മോര്‍ബിയില്‍ നടന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവും വീട്ടുടമസ്ഥനുമാണ് അറസ്റ്റിലായത്.
ഗുജറാത്തിലെ സുരേന്ദ്രനഗര്‍ സ്വദേശികളായ കുടുംബം മെച്ചപ്പെട്ട ജോലി തേടിയാണ് ആറ് മാസം മുമ്പ് മോര്‍ബിയിലേക്ക് താമസം മാറിയത്. അവിടെ പ്രതിമാസം 2,000 രൂപയ്ക്ക് ഒരു വീട് വാടകയ്‌ക്കെടുത്താണ് കുടുംബം താമസിച്ചിരുന്നത്.

അതിനിടെ കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുകയും വാടക നല്‍കാന്‍ കഴിയാതെ വരികയും ചെയ്തു. നാല് മാസത്തെ വാടക കുടിശ്ശികയായതോടെ വീട്ടുടമസ്ഥന്‍ പണം ആവശ്യപ്പെട്ട് ശല്യം ചെയ്തു തുടങ്ങി. ഇതോടെ യുവാവ് പണത്തിന് പകരം തന്റെ ഭാര്യയേയും പ്രായപൂര്‍ത്തിയാകാത്ത മകളേയും പീഡിപ്പിക്കാന്‍ വീട്ടുമസ്ഥന് അനുവാദം നല്‍കുകയായിരുന്നു.

മകള്‍ക്കും പേരമകള്‍ക്കും നേരെയുള്ള അതിക്രമത്തെക്കുറിച്ച് അറിഞ്ഞ യുവതിയുടെ മാതാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്ത പൊലീസ് പെണ്‍കുട്ടിയുടെ പിതാവിനെയും വീട്ടുടമയെയും അറസ്റ്റ് ചെയ്തു. യുവതിക്കും മകള്‍ക്കും നേരെയുള്ള കുറ്റകൃത്യത്തില്‍ മൂന്നാമതൊരാള്‍ കൂടി പങ്കാളിയാണെന്നും അയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page