അപ്പാര്‍ട്ട്മെന്റില്‍ അതിക്രമിച്ച് കയറി 1.3 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു; 2 പേര്‍ അറസ്റ്റില്‍

കോഴിക്കോട്: അപ്പാര്‍ട്ട്മെന്റില്‍ അതിക്രമിച്ച് കയറി 1.3 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. വടകര റെയില്‍വേ സ്റ്റേഷന് സമീപത്തെ ഈശ്വരന്‍കണ്ടി അപ്പാര്‍ട്ട്മെന്റില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് കവര്‍ച്ച നടന്നത്. സുരേഷ് എന്നയാള്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിലാണ് മോഷണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കരിങ്കലത്താണി താഴേക്കോട് അബ്ദുല്‍ ലത്തീഫ്(58), കണ്ണൂര്‍ എടക്കാട് പൂച്ചാലിയില്‍ പവിത്രന്‍(67) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പുതിയ ബസ് സ്റ്റാന്റ് പരിസരത്തു നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. മോഷ്ടിച്ച രണ്ട് ഫോണുകളും മാഹി പാലത്തിന് സമീപത്തെ മൊബൈല്‍ ഷോപ്പില്‍ നിന്നും കണ്ടെത്തി. നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page