പൊലീസുകാരന്റെ വീട്ടില്‍ വന്‍ കവര്‍ച്ച; 12.5 പവന്‍ സ്വര്‍ണ്ണവും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടു

പുത്തൂര്‍: പൊലീസുകാരന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. 15 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണാഭരണങ്ങളും 80,000 രൂപയുടെ വജ്രാഭരണങ്ങളും നഷ്ടപ്പെട്ടു. കര്‍ണ്ണാടക സ്റ്റേറ്റ് റിസര്‍വ് പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ കരുണാകര ഗൗഡയുടെ പുത്തൂര്‍, പത്മുഞ്ച ഗഡകൊടിയിലെ വീട്ടിലാണ് കവര്‍ച്ച . രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറിയ കവര്‍ച്ചക്കാര്‍ അലമാര കുത്തിത്തുറന്നാണ് സ്വര്‍ണ്ണവും വജ്രവും കവര്‍ന്നത്. ഹാസന്‍ ജില്ലയില്‍ ജോലി ചെയ്തു വരികയാണ് കരുണാകര ഗൗഡ. സര്‍ക്കാര്‍ ജീവനക്കാരിയായ ഭാര്യയും മക്കളും മറ്റൊരു പട്ടണത്തിലാണ് താമസം. മിക്കപ്പോഴും രാത്രികാലത്ത് കരുണാകര ഗൗഡ മാത്രമേ വീട്ടില്‍ ഉണ്ടാകാറുള്ളു.
കവര്‍ച്ച നടന്ന വ്യാഴാഴ്ച രാത്രി ഐപിഎല്‍ മത്സരം കണ്ട് വൈകിയാണ് കരുണാകര ഗൗഡ ഉറങ്ങാന്‍ കിടന്നത്. രാവിലെ ഉണര്‍ന്നപ്പോഴാണ് അലമാര കുത്തിത്തുറന്നു കിടക്കുന്നത് കണ്ടത്. പരിശോധിച്ചപ്പോള്‍ സ്വര്‍ണ്ണവും മറ്റും കവര്‍ച്ച പോയതായി വ്യക്തമായി. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page