നെടുങ്കണ്ടം ഇരട്ടക്കൊല; സജി കുറ്റം സമ്മതിച്ചതായി പൊലീസ്

ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലയില്‍ അറസ്റ്റിലായ സജി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും പൊലീസ് വ്യക്തമാക്കി. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പില്‍ നിന്നു കഴിഞ്ഞ ദിവസമാണ് സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങള്‍ കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തിയത്. രണ്ട് മൃതദേഹങ്ങള്‍ക്കും ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. കാണാതായ മേരിക്കുട്ടിയുടെയും റെജിയുടെയും മൃതദേഹമാണോ ഇതെന്ന് ഉറപ്പിക്കാന്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്താനിരിക്കെയാണ് കാണാതായ മേരിക്കുട്ടി മാത്യുവിന്റെ ഇളയ മകന്‍ സജിയെ …

ചെർണോബിൽ: നാല് പതിറ്റാണ്ടുകൾക്കിപ്പുറവും മായാത്ത ആണവ മുറിപ്പാട്

ഡോ യു പി ആർ മേനോൻ (ഉക്രൈൻ ) മനുഷ്യചരിത്രത്തിലെ ഏറ്റവും ഭയാനകമായ സാങ്കേതിക ദുരന്തങ്ങളിലൊന്നായ ചെർണോബിൽ ആണവ സ്‌ഫോടനത്തിന് നാല് പതിറ്റാണ്ടുകൾ തികയുകയാണ്. ശാസ്ത്രീയ മുന്നേറ്റങ്ങളുടെ അഹങ്കാരത്തിനിടയിൽ പ്രകൃതിയും സാങ്കേതികവിദ്യയും ഒരുപോലെ കൈവിട്ടാൽ സംഭവിക്കാവുന്ന വിനാശത്തിന്റെ ജീവിക്കുന്ന രക്തസാക്ഷ്യമായി ചെർണോബിൽ ഇന്നും നിലകൊള്ളുന്നു. 1986 ഏപ്രിൽ 26.അന്നത്തെ സോവിയറ്റ് യൂണിയന്റെ (ഇന്നത്തെ ഉക്രെയ്ൻ) ഭാഗമായ ചെർണോബിൽ ആണവനിലയത്തിലെ നാലാം നമ്പർ റിയാക്ടർ. പുലർച്ചെ നടന്ന ഒരു സുരക്ഷാ പരീക്ഷണത്തിനിടെയുണ്ടായ പിഴവുകൾ റിയാക്ടറിൽ അതിഭയങ്കരമായ സ്ഫോടനത്തിന് കാരണമായി. …

പ്രഭാത സവാരിക്കിറങ്ങിയ മാധ്യമപ്രവര്‍ത്തകനെ അജ്ഞാതസംഘം കുത്തിക്കൊലപ്പെടുത്തി

ചിറ്റൂര്‍: പ്രഭാത സവാരിക്കിറങ്ങിയ മാധ്യമപ്രവര്‍ത്തകനെ അജ്ഞാതസംഘം പിന്തുടര്‍ന്ന് കുത്തിക്കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ ഇന്ന് രാവിലെയാണ് സംഭവം. ‘എ.ബി.എന്‍ ആന്ധ്രജ്യോതി’ എന്ന മാധ്യമസ്ഥാപനത്തിലെ റിപ്പോര്‍ട്ടറായ ജഗന്‍മോഹന്‍ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ജില്ലയിലാണ് കൊലപാതകം നടന്നത്. ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ അക്രമിസംഘം ജഗന്‍മോഹന്‍ റെഡ്ഡിയെ ആക്രമിക്കുകയായിരുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച റെഡ്ഡിയെ പിന്തുടര്‍ന്ന് പിടികൂടി കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് തന്നെ റെഡ്ഡി മരിച്ചു. തൊഴില്‍പരമായ ശത്രുതയോ വ്യക്തിപരമായ വിദ്വേഷമോ ആകാം കൊലപാതകത്തിന് കാരണമെന്ന നിഗമനത്തിലാണ് പൊലീസ്. പ്രദേശത്തെ …

നായ്ക്കാപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ ബാറ്ററികള്‍ മോഷണം പോയി

കാസര്‍കോട്: കുമ്പള, നായിക്കാപ്പില്‍ റോഡരുകില്‍നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ ബാറ്ററികള്‍ മോഷണം പോയി. സീതാംഗോളിയിലേക് തവിടു ലോഡുമായി എത്തിയ ലോറിയുടെ രണ്ട് ബാറ്ററികളാണ് മോഷണം പോയത്. വടകര സ്വദേശിയായ ശാലു ആണ് ലോറിയുടെ ഡ്രൈവര്‍. മോഷണം സംബന്ധിച്ച് ശാലു കുമ്പള പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞദിവസം ഭാസ്‌കര നഗര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ലോറിയുടെ രണ്ട് ബാറ്ററികളും മോഷണം പോയിരുന്നു. പ്രസ്തുത സംഭവത്തില്‍ കേസെടുത്തു അന്വേഷിക്കുന്നതിനിടയിലാണ് മറ്റൊരു ലോറിയില്‍ നിന്ന് കൂടി സമാന രീതിയിലുള്ള മോഷണം നടന്നത്.

കനാലില്‍ കുളിക്കാനിറങ്ങിയ 2 കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; ഒരാള്‍ ആശുപത്രിയില്‍

കൊച്ചി: കനാലില്‍ കുളിക്കാനിറങ്ങിയ രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു.ഹര്‍ത്താല്‍ ദിനത്തില്‍ അവധിയായതിനാല്‍ കൂട്ടുകാര്‍ക്കൊപ്പം കനാലില്‍ കുളിക്കാനെത്തിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. പെരുമ്പാവൂരിനടുത്ത് അശമന്നൂരില്‍ പെരിയാര്‍ വാലി കനാലില്‍ കുളിക്കാനെത്തിയ കൂവപ്പടി ചെറുകുന്നം കെഎംസി കോളേജിലെ വിദ്യാര്‍ത്ഥികളായ അജ്മല്‍, അജ്സല്‍ എന്നിവരാണ് മരിച്ചത്. സഹപാഠികളായ ആറ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് ഇവര്‍ കനാലിലെത്തിയത്. ഒഴുക്കില്‍പെട്ട മറ്റൊരു വിദ്യാര്‍ത്ഥി കോതമംഗലത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. കനാലില്‍ പത്തടിയോളം ഉയരത്തില്‍ വെള്ളമുണ്ടായിരുന്നുവെന്ന് പറയുന്നു. ഷട്ടര്‍ തുറന്ന സമയമായതിനാല്‍ ശക്തമായ ഒഴുക്കും ഉണ്ടായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ …

ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള ഹര്‍ത്താല്‍ വേണ്ട; രോഗികളെയും വിദ്യാര്‍ത്ഥികളെയും തടയുന്നത് ശരിയല്ലെന്ന് നിതിന്‍ രാജിന്റെ പിതാവ്

തിരുവനന്തപുരം: ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള ഹര്‍ത്താല്‍ വേണ്ടെന്ന് നിതിന്‍ രാജിന്റെ പിതാവ് രാജന്‍ പറഞ്ഞു. നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധം ആവാം എന്നാല്‍ അക്രമം പാടില്ല. രോഗികളെയും വിദ്യാര്‍ത്ഥികളെയും തടയുന്നത് ശരിയല്ല. നീതിക്ക് വേണ്ടിയുള്ള ഹര്‍ത്താല്‍ നല്ല ഉദ്ദേശത്തില്‍ ഉള്ളതാണ്, എന്നാല്‍ അത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ആവരുതെന്നും നിതിന്റെ പിതാവ് പറഞ്ഞു. ഹര്‍ത്താലില്‍ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധം ശക്തമാണ്. സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതോടെ പലയിടങ്ങളിലും ഗതാഗതകുരുക്കുണ്ടായി. …

ഈജിപ്തിൽ പാമ്പ് പിടുത്തക്കാരന്റെ പ്രദർശനത്തിനിടെ ടൂറിസ്റ്റ് പാമ്പുകടിയേറ്റ് മരിച്ചു

പി പി ചെറിയാൻ ഹുർഘദ: ഈജിപ്തിലെ ഹുർഘദയിൽ നടന്ന പാമ്പ് പിടുത്തക്കാരൻറെ പാമ്പ് പ്രദർശനത്തിനിടെ 57 വയസ്സുകാരനായ ജർമ്മൻ ടൂറിസ്റ്റ് പാമ്പുകടിയേറ്റ് മരിച്ചു. പാമ്പ് പിടുത്തക്കാരൻ മൂർഖൻ പാമ്പിനെ ടൂറിസ്റ്റിന്റെ പാന്റിനുള്ളിലേക്ക് കടത്തിവിട്ടതാണ് അപകടത്തിന് കാരണമായത്. ഏപ്രിൽ ആദ്യവാരം ഒരു ഹോട്ടലിൽ നടന്ന പ്രദർശനത്തിനിടെയാണ് സംഭവം. ജർമ്മനിയിലെ ബവേറിയയിൽ നിന്നുള്ള 57 വയസ്സുകാരൻ. അദ്ദേഹത്തിൻറെ കുടുംബത്തോടൊപ്പമാണ് വിനോദയാത്രയ്ക്ക് എത്തിയത്. പ്രദർശനത്തിന്റെ ഭാഗമായി പാമ്പ് പിടുത്തക്കാരൻ ടൂറിസ്റ്റിന്റെ കാലിലൂടെ പാമ്പിനെ പാന്റിനുള്ളിലേക്ക് ഇഴഞ്ഞു കയറാൻ അനുവദിച്ചു. ഇതിനിടെ പാമ്പ് …

എച്-1 ബി വിസകൾ മരവിപ്പിക്കാൻ യുഎസ് റിപ്പബ്ലിക്കൻ നീക്കം

പി പി ചെറിയാൻ വാഷിംഗ്ടൺ: അമേരിക്കയിലെ എച്-1എച് ബി വിസ അനുവദിക്കുന്നത് മൂന്ന് വർഷത്തേക്ക് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ അംഗങ്ങൾ നിയമനിർമ്മാണ സഭയിൽ ബിൽ അവതരിപ്പിച്ചു.എൻഡ് എച് -1 വിസ അബുസ് ആക്ട് ഓഫ് 2026′ എന്ന പേരിൽ അവതരിപ്പിച്ച ബിൽ പാസായാൽ യുഎസിലെ ഐടി മേഖലയിലുള്ള ഇന്ത്യക്കാരെ അത് ദോഷകരമായി ബാധിക്കും. വർഷം തോറുമുള്ള വിസകളുടെ എണ്ണം 65,000-ൽ നിന്ന് 25,000 ആയി കുറയ്ക്കും.വിസ ലഭിക്കാനുള്ള ചുരുങ്ങിയ വാർഷിക ശമ്പളം 2 ലക്ഷം ഡോളറായി (ഏകദേശം …

ജിമ്മി കിമ്മലിനെ പുറത്താക്കണമെന്ന് ട്രംപ്; വൈറ്റ് ഹൗസ് വെടിവെപ്പിന് പിന്നാലെ വിവാദം പുകയുന്നു

പി പി ചെറിയാൻ വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പിന് മുന്നോടിയായി നടത്തിയ തമാശകളുടെ പേരിൽ പ്രശസ്ത ഹാസ്യതാരം ജിമ്മി കിമ്മലിനെ പുറത്താക്കണമെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. കിമ്മലിനെ എബിസി, ഡിസ്നി എന്നിവയിൽ നിന്ന് ഉടനടി പുറത്താക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. കഴിഞ്ഞ വ്യാഴാഴ്ച തന്റെ ഷോയ്ക്കിടെ പ്രഥമ വനിതാ മെലാനിയ ട്രംപിനെക്കുറിച്ച് കിമ്മൽ നടത്തിയ പരാമർശമാണ് വിവാദമായത്. മെലാനിയയെ “പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിധവയെപ്പോലെ തിളങ്ങുന്നു” എന്നായിരുന്നു കിമ്മൽ വിശേഷിപ്പിച്ചത്. ഇത് വെറും തമാശയല്ലെന്നും മറിച്ച് …

75,000 ഡോളറിന്റെ തട്ടിപ്പ്: ലൂസിയാന മേയർ അറസ്റ്റിൽ; പിന്നിൽ ‘പിശാചാണെന്ന്’ ആരോപണം

പി പി ചെറിയാൻ ലൂസിയാന :അമേരിക്കയിലെ ലൂസിയാനയിലുള്ള വിൻസ്‌ബോറോ നഗരത്തിലെ മേയർ ആലീസ് വാലസിനെ (50) സർക്കാർ ആനുകൂല്യങ്ങളിൽ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തു. ഏകദേശം 75,000 ഡോളറിന്റെ (ഏകദേശം 62 ലക്ഷം രൂപ) മെഡിക്കെയ്ഡ് ആനുകൂല്യങ്ങൾ വ്യാജരേഖ ചമച്ച് കൈപ്പറ്റിയെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം. 2021 മുതൽ ഇവർ അനധികൃതമായി ആരോഗ്യ ഇൻഷുറൻസ് ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതായി ലൂസിയാന അറ്റോർണി ജനറൽ അറിയിച്ചു. മേയർ എന്ന നിലയിലുള്ള ശമ്പളം ലഭിച്ചിട്ടും സാമ്പത്തിക വിവരങ്ങൾ മറച്ചുവെച്ച് ആനുകൂല്യങ്ങൾ തുടർന്നും …

നെടുങ്കണ്ടം ഇരട്ടക്കൊല; പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയില്‍

ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലയില്‍ പ്രതിയെന്ന് സംശയിക്കുന്ന സജിയെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന് സമീപത്തെ പറമ്പില്‍ നിന്നാണ് സജിയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. പ്രദേശവാസിയാണ് സജിയെ ആദ്യം കാണുന്നത്. പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സജിയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയശേഷം വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പില്‍ നിന്നു കഴിഞ്ഞ ദിവസമാണ് രണ്ടുപേരുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹമാണ് കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തിയത്. തിരിച്ചറിയാന്‍ പറ്റാത്ത വിധമാണ് മൃതദേഹങ്ങളുണ്ടായിരുന്നത്. രണ്ട് …

യുദ്ധം കൊണ്ട് സമാധാനം നേടാനാവില്ല; മുഹിമ്മാത്ത് പ്രവാസി സംഗമം

പുത്തിഗെ: യുദ്ധം ലോക സമാധാനത്തിന് ഭീഷണിയാണെന്നും യുദ്ധം കൊണ്ട് സമാധാനം നേടാനാവില്ലെന്നും മുഹിമ്മാത്ത് പ്രവാസി സംഗമം അഭിപ്രായപ്പെട്ടു. പശ്ചിമേഷ്യയിൽ നിലവിൽ സാമ്രാജ്യത്വ ശക്തികൾ തുടർന്ന് കൊണ്ടിരിക്കുന്ന അക്രമണങ്ങൾ എല്ലാ വിഭാഗം ജനങ്ങളെയും പ്രത്യേകിച്ചും പ്രവാസികളെ വൻ തോതിൽ ബാധിക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിലെ ഓഹരി വിപണികളെയും നിർമ്മാണ മേഖലയെയും ദോഷകരമായി ബാധിക്കുന്ന യുദ്ധത്തിന്റെ അനന്തര ഫലങ്ങൾ പുതിയ തൊഴിലവസരങ്ങൾ കുറയുന്നതിനും നിലവിലുള്ളവരുടെ ശമ്പളം കൃത്യമായി ലഭിക്കാത്ത സാഹചര്യത്തിലേക്കും നയിച്ചേക്കുമെന്ന് പ്രവാസി സംഗമം ആശങ്ക അറിയിച്ചു. അബ്ദുറഹ്മാൻ അഹ്സനി അധ്യക്ഷതവഹിച്ചു, …

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 15ന്; പ്ലസ്ടു, വിഎച്ച്എസ്ഇ ഫലം 22ന്

തിരുവനന്തപുരം: ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 15ന് പ്രഖ്യാപിക്കും. പ്ലസ്ടു, വിഎച്ച്എസ് സി പരീക്ഷാഫലം മെയ് 22നും പ്രഖ്യാപിക്കും. മെയ് അവസാനവാരത്തോടെ ഇരു പരീക്ഷാഫലങ്ങളും പ്രഖ്യാപിക്കാനായിരുന്നു മുൻതീരുമാനം. 72 ക്യാമ്പുകളിലാണ് മൂല്യനിര്‍ണ്ണയം നടന്നത്.

യുകെയില്‍ ലൈസെന്‍സ് ഇല്ലാതെ മലയാളി യുവതി ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; സ്വദേശി വനിത മരിച്ചു

ലണ്ടന്‍: യുകെയില്‍ ഡ്രൈവിങ് ലൈസന്‍സില്ലാതെ മലയാളി യുവതി ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ട് സ്വദേശി വനിത മരിച്ചു. അപകടത്തില്‍ വാഹനമോടിച്ച തിരുവനന്തപുരം സ്വദേശിനിയായ യുവതിക്ക് പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇംഗ്ലണ്ട് ഗ്ലോസ്റ്ററില്‍ കഴിഞ്ഞദിവസമാണ് സംഭവം. യുവതി ഓടിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം. ഗ്ലോസ്റ്ററിലെ പ്രമുഖ കെയര്‍ഹോമിലെ ജീവനക്കാരിയാണ് മലയാളി യുവതി. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് ഇവര്‍ക്കെതിരെ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ് ചികിത്സയില്‍ ആയതിനാല്‍ അറസ്റ്റ് നടപടികള്‍ വൈകുമെന്ന് …

കാസര്‍കോട്, നുള്ളിപ്പാടിയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയില്‍

കാസര്‍കോട്: നുള്ളിപ്പാടിയില്‍ ദേശീയപാതയോരത്തെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ലിഫ്റ്റ് സ്ഥാപിക്കാന്‍ തയ്യാറാക്കിയ കുഴിയിലേയ്ക്ക് തള്ളിയ കേസിലെ പ്രതി പിടിയില്‍. കര്‍ണ്ണാടക, ധാര്‍വാഡ്, കല്‍സ്, കുണ്ടുകോളയിലെ എച്ച് മഞ്ചുനാഥ എന്ന മഞ്ചപ്പ (45) യെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് തന്ത്രപരമായ നീക്കത്തിലൂടെ പിടികൂടിയത്. വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റു രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും.കര്‍ണ്ണാടക, ഗദക്, ബലേശ്വര ബാലഹൊസൂരിലെ ചന്ദ്രശേഖര്‍ സുരേഷ് പട്ടാട് (38) കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് മഞ്ചുനാഥ. മാര്‍ച്ച് 10ന് രാത്രി പത്തുമണിയോടെയാണ് …

ബദിയഡുക്ക സ്വദേശി ഗള്‍ഫില്‍ കുഴഞ്ഞു വീണു മരിച്ചു

ബദിയഡുക്ക: ബദിയഡുക്ക കനകപ്പാടിയില്‍ താമസക്കാരനായിരുന്ന ഹെന്റി ഡിസൂസ ബാറഡുക്ക (58) ഗള്‍ഫില്‍ കുഴഞ്ഞു വീണു മരിച്ചതായി നാട്ടില്‍ വിവരം ലഭിച്ചു. ബിലാല്‍ ബസില്‍ ദീര്‍ഘകാലം ഡ്രൈവറായിരുന്നു.അതിനു ശേഷം ഗള്‍ഫില്‍ ജോലി തേടിയ അദ്ദേഹം താമസം തൊക്കോട്ടേക്കു മാറ്റിയിരുന്നു. സവിതയാണ് ഭാര്യ. മക്കള്‍: സോനല്‍, സനുല്‍. സഹോദരന്‍: വിന്‍സന്റ് ഡിസൂസ.

കാട്ടാന ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി മരിച്ചു; ആശുപത്രിയില്‍ നാട്ടുകാരുടെ പ്രതിഷേധം

മലപ്പുറം: കാട്ടാന ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി മരിച്ചു. മലപ്പുറം കരുവാരക്കുണ്ട് മുള്ളറ സ്വദേശി ജംഷിര്‍ ആണ് മരിച്ചത്. റബ്ബര്‍ ടാപ്പിംഗിനിടെ ചൊവ്വാഴ്ച പുലര്‍ച്ചെ ജംഷീറിനെ കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ജംഷീറിനെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ ധനേഷ് അടക്കമുള്ളവര്‍ക്കുനേരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. ടാപ്പിംഗിനിടെ അല്ല അപകടമെന്നും സംഭവത്തില്‍ ദുരൂഹതകളുണ്ടെന്നും ജംഷീറിനോപ്പം രണ്ടു പേര്‍ കൂടി സ്ഥലത്തുണ്ടായിരുന്നുവെന്നും നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ ധനിക് ലാല്‍ പറഞ്ഞു. എന്നാല്‍ …

സൂര്യാതപമേറ്റ് ചികിത്സയില്‍ ആയിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം: സൂര്യാതപമേറ്റ് ചികിത്സയില്‍ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെണ്‍കുളം സ്വദേശി ഷൈന്‍(40) ആണ് മരിച്ചത്. അവിവാഹിതനായ ഷൈന്‍ വെല്‍ഡിങ്ങ് തൊഴിലാളിയാണ്. ഏപ്രില്‍ 18ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കുഴഞ്ഞു വീണ ഷൈനിനെ ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ സൂര്യാതപമേറ്റതായി കണ്ടെത്തി. നില ഗുരുതരമായതിനാല്‍ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. സംസ്ഥാനത്ത് ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് അധികൃതര്‍ …