യുദ്ധം കൊണ്ട് സമാധാനം നേടാനാവില്ല; മുഹിമ്മാത്ത് പ്രവാസി സംഗമം

പുത്തിഗെ: യുദ്ധം ലോക സമാധാനത്തിന് ഭീഷണിയാണെന്നും യുദ്ധം കൊണ്ട് സമാധാനം നേടാനാവില്ലെന്നും മുഹിമ്മാത്ത് പ്രവാസി സംഗമം അഭിപ്രായപ്പെട്ടു. പശ്ചിമേഷ്യയിൽ നിലവിൽ സാമ്രാജ്യത്വ ശക്തികൾ തുടർന്ന് കൊണ്ടിരിക്കുന്ന അക്രമണങ്ങൾ എല്ലാ വിഭാഗം ജനങ്ങളെയും പ്രത്യേകിച്ചും പ്രവാസികളെ വൻ തോതിൽ ബാധിക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിലെ ഓഹരി വിപണികളെയും നിർമ്മാണ മേഖലയെയും ദോഷകരമായി ബാധിക്കുന്ന യുദ്ധത്തിന്റെ അനന്തര ഫലങ്ങൾ പുതിയ തൊഴിലവസരങ്ങൾ കുറയുന്നതിനും നിലവിലുള്ളവരുടെ ശമ്പളം കൃത്യമായി ലഭിക്കാത്ത സാഹചര്യത്തിലേക്കും നയിച്ചേക്കുമെന്ന് പ്രവാസി സംഗമം ആശങ്ക അറിയിച്ചു.

അബ്ദുറഹ്മാൻ അഹ്സനി അധ്യക്ഷതവഹിച്ചു, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ ഉദ്‌ഘാടനം ചെയ്‌തു. സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, മൂസ സഖാഫി കളത്തൂർ, അബൂബക്കർ കാമിൽ സഖാഫി, ഉമർ സഖാഫി കർന്നൂർ, ഹാജി അമീറലി ചൂരി, അബ്ദുള്ള ഗുണജെ, ഉനൈസ് എർമാളം, അബ്ദുറഹ്മാൻ ഹാജി, മുഹമ്മദ് സബീബ് (ദുബായ്), മുഹമ്മദ് നാട്ടക്കൽ, എം അബ്ദുള്ള മുഗു, അബ്ദുൽ റഹ്മാൻ കട്ടനടുക്ക, ഇസ്ഹാഖ്‌ മിസ്ബാഹി, മുഹമ്മദ് റഫീഖ്, അബ്ദുള്ള പാറ, അബ്ദുൽ റഹ്മാൻ കുമ്പടാജെ, മുഹമ്മദ് ഷരീഫ്, സിദ്ദീഖ് ഹാജി, ഉസ്മാൻ പുണ്ടൂർ, അബ്ദുൽ റഹ്മാൻ സഖാഫി, സിറാജുദ്ദീൻ, സജാദ് ജീലാനി, അബ്ദുൽ അസീസ് കെ പി, മുഹമ്മദ് റഫീഖ്, നൗഷാദ് അമാനി), മുഹമ്മദ് ഷംസീർ, മുഹമ്മദ് ജാഫർ, അജ്മൽ സാബിത്ത്, അബൂ ഹകീം, മൊയ്‌ദു പി, ബി.എൻ. എ ഖാദർ, അബ്ദുൽ തംസീർപ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page