വിവാഹ ദിവസം വരന്‍ മരിച്ചു

കൊച്ചി: വിവാഹ ദിവസം വരന്‍ മരിച്ചു. ചാത്താരി വിളങ്ങാട്ടില്‍ ജോണിന്റേയും, എല്‍സമ്മയുടേയും മകന്‍ ജസ്റ്റിന്‍ വി ജോണാണ് (32) മരിച്ചത്. തൃപ്പൂണിത്തുറ സെന്റ് മേരിസ് ഫൊറോന പള്ളിയില്‍ വിവാഹം നടക്കാനിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. വിവാഹത്തോടനുബന്ധിച്ചുള്ള അത്താഴമൂട്ട് ചടങ്ങിനിടെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ജസ്റ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം. ചികിത്സയിലായതിന് പിന്നാലെ വിവാഹ ചടങ്ങ് മറ്റൊരു ദിവസത്തേക്ക് മാറ്റിയിരുന്നു. ജിനു മരിയ (ഓസ്‌ട്രേലിയ) സഹോദരിയാണ്.

ബംഗ്‌ളൂരുവില്‍ പിക്കപ്പ് മറിഞ്ഞ് അമ്പലത്തറ, അട്ടേങ്ങാനം സ്വദേശിയും കോളിയാറിലെ ക്വാറി സൂപ്പര്‍ വൈസറും മരിച്ചു

ബംഗ്‌ളൂരു: ബംഗ്‌ളൂരു, രാംനഗരില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കാസര്‍കോട്, അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അട്ടേങ്ങാനം, കുറ്റിയടുക്കത്തെ സുബിന്‍ (32), വയനാട് സ്വദേശിയും കോളിയാര്‍ ക്വാറിയിലെ സൂപ്പര്‍ വൈസറുമായ അജിത്ത് (35) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ബംഗ്‌ളൂരുവിനു സമീപത്തെ രാംനഗറിലാണ് അപകടം. നിയന്ത്രണം വിട്ട പിക്കപ്പ് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞാണ് അപകടം. വിവരമറിഞ്ഞ് ബന്ധുക്കള്‍ ബംഗ്‌ളൂരുവിലേയ്ക്ക് തിരിച്ചിട്ടുണ്ട്. ക്വാറിയിലെ ഡ്രൈവറാണ് സുബിന്‍. ക്വാറിയിലേയ്ക്ക് ആവശ്യമായ സ്‌പെയര്‍ പാര്‍ട്‌സുകള്‍ വാങ്ങുന്നതിനു ബംഗ്‌ളൂരുവിലേയ്ക്ക് വരുന്നതിനിടയിലാണ് അപകടം …

യുവതിയെയും മൂന്നു മക്കളെയും കാണാതായി

കാസര്‍കോട്: യുവതിയെയും മൂന്നു മക്കളെയും കാണാതായതായി പരാതി. നീലേശ്വരം, പേരോല്‍, ആലിങ്കീലിലെ 32കാരിയെയും 13 വയസ്സുള്ള മകളെയും ഒന്‍പതും രണ്ടും വയസ്സുള്ള ആണ്‍കുട്ടികളെയുമാണ് കാണാതായത്.തിങ്കളാഴ്ച രാത്രി ഏഴരമണിയോടെയാണ് നാലു പേരെയും കാണാതായതെന്നു സഹോദരി നീലേശ്വരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ബോവിക്കാനം, ആലൂരില്‍ വീട് കത്തിനശിച്ചു; വീട്ടുടമ രക്ഷപ്പെട്ടത് ഭാഗ്യത്തിന്

കാസര്‍കോട്: ബോവിക്കാനം, ആലൂരില്‍ വീടു പൂര്‍ണ്ണമായും കത്തി നശിച്ചു. മൈക്കുഴിയിലെ ഹനീഫ (47)യുടെ വീടാണ് തിങ്കളാഴ്ച രാത്രി 11.30 മണിയോടെ കത്തിനശിച്ചത്. ഹനീഫ തനിച്ചാണ് വീട്ടില്‍ താമസം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. വീടു പൂര്‍ണ്ണമായും കത്തി നശിച്ചു. സീനിയര്‍ ഫയര്‍ആന്റ് റെസ്‌ക്യു ഓഫീസര്‍ ഉമേശന്‍, സേനാംഗങ്ങളായ രമേശ് ഗോപാല്‍, ജുബില്‍, അരുണ, ശ്രീവിദ്യ, ഹോംഗാര്‍ഡ് രാജേഷ് എന്നിവർ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വന്‍ സുരക്ഷാ വീഴ്ച; 240 സിസിടിവി ക്യാമറകള്‍ നശിപ്പിച്ചു; 2 പേര്‍ പിടിയില്‍

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വന്‍ സുരക്ഷാ വീഴ്ച. അനുമതിയില്ലാതെ സ്റ്റേഡിയത്തില്‍ കയറി 240 സിസിടിവി ക്യാമറകള്‍ തകരാറിലാക്കിയ രണ്ടു പേരെ ബെംഗളൂരു പൊലീസ് അറസ്റ്റുചെയ്തു. കര്‍ണാടകയിലെ ചിത്രദുര്‍ഗ സ്വദേശി മഞ്ജുനാഥ്, ഉത്തര്‍പ്രദേശ് സ്വദേശി അബ്ദുല്‍കലാം എന്നിവരാണ് അറസ്റ്റിലായത്. ഗുരുഗ്രാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാഗു ടെക്‌നോളജീസ് ആണ് പരാതിക്കാര്‍. സുരക്ഷാ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനെന്ന പേരില്‍ സ്റ്റേഡിയത്തിലേക്കു കയറിയ ഇവര്‍ സിസിടിവി ക്യാമറകള്‍ നശിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഏപ്രില്‍ …

പുഴമണല്‍ മോഷണം; ആരിക്കാടിയില്‍ പിടിയിലായ ടിപ്പര്‍ ലോറിയുടെ ആർ.സി ഓണർ അറസ്റ്റില്‍

കാസര്‍കോട്: കുമ്പള, ആരിക്കാടിയില്‍ പുഴമണല്‍ കടത്തുന്നതിനിടയില്‍ പൊലീസിന്റെ പിടിയിലായ ടിപ്പര്‍ ലോറിയുടെ ആര്‍ സി ഓണര്‍ അറസ്റ്റില്‍. ആരിക്കാടി, കാര്‍ളെ ഹൗസിലെ റഷീദ് മുഹമ്മദ് എന്ന കാർളെ റഷീദി (51)നെയാണ് കുമ്പള എസ് ഐ മാരായ സി സനിത്, അനന്തകൃഷ്ണന്‍ ആര്‍ മേനോന്‍ എന്നിവര്‍ അറസ്റ്റു ചെയ്തത്. ഇയാളെ കോടതി രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്റു ചെയ്തു.ഏപ്രില്‍ 25ന് പുലര്‍ച്ചെ 5.45 മണിക്ക് ഷിറിയ പുഴയില്‍ നിന്നു മോഷ്ടിച്ച് കടത്തിയ മണലുമായാണ് ടിപ്പര്‍ ലോറി പിടിയിലായത്.

ഹര്‍ത്താല്‍: കൊന്നക്കാട്ട് ബസ് ഗതാഗതം തടസ്സപ്പെട്ടു; പെരിയയിലും കല്യോട്ടും ബന്തടുക്കയിലും വാഹനങ്ങൾ തടഞ്ഞു

കാസര്‍കോട്: കണ്ണൂര്‍, അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിനു ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കാസര്‍കോട് ജില്ലയില്‍ ജനജീവിതത്തെ കാര്യമായി ബാധിച്ചില്ല. കടകളും മറ്റു സ്ഥാപനങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നു. വാഹന ഗതാഗതവും പതിവു പോലെ തുടരുന്നു.എന്നാല്‍ മലയോരത്ത് ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊന്നക്കാട്ട് ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്. കൊന്നക്കാട് -നീലേശ്വരം- കാഞ്ഞങ്ങാട് റൂട്ടില്‍ ബസോട്ടം നിലച്ചു. പരപ്പയില്‍ രാവിലെ …

ഛര്‍ദ്ദി: ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു; ബിരിയാണിയും തണ്ണിമത്തനും കഴിച്ചിരുന്നതായി ബന്ധു

മുംബൈ: ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളുമായി ആശുപത്രിയിലെത്തിച്ച ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് സംശയിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മുംബൈയിലെ പൈഡോണി പ്രദേശത്ത് കഴിഞ്ഞദിവസമാണ് സംഭവം. അബ്ദുല്ല ദൊക്കാഡിയ(40), ഭാര്യ നസ്‌റീന്‍ ദോക്കാഡിയ (35), മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരിച്ചത്. രാത്രി ബിരിയാണിയും തണ്ണിമത്തനും കഴിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് നാലംഗ കുടുംബത്തിന് അസ്വസ്ഥതയുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു. 25ന് രാത്രി 10.30ഓടെ കുടുംബം ബിരിയാണി കഴിച്ചിരുന്നു. ചില …

മഞ്ചേശ്വരത്തെ ലഹരിവേട്ട:പ്രതികളെ ജയിലിലടച്ചു;കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ എടുക്കുമെന്ന് പൊലീസ്

കാസര്‍കോട്: സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന 43.306 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായ യുവാക്കളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. കോഴിക്കോട്, വടകര കണ്ണോത്ത് ഹൗസിലെ എംപി അനുഷ് (21), എറണാകുളം, നോര്‍ത്ത് പറവൂരിലെ കൂട്ടുകാട്, പൊന്നച്ചേരിയിലെ പിഎം അരുണ്‍കുമാര്‍ (28), ആലംപാടി ,ടിപ്പു നഗര്‍ സ്വദേശിയും ചെര്‍ളടുക്കയിലെ വാടകവീട്ടില്‍ താമസക്കാരനുമായ മുഹമ്മദ് സഹല്‍ (25) എന്നിവരെയാണ് റിമാന്റ് ചെയ്തത്.ചുവന്ന നിറത്തിലുള്ള സ്വിഫ്റ്റ് കാറുമായി തിങ്കളാഴ്ച രാവിലെ മഞ്ചേശ്വരം പാവൂര്‍, ഗേരുക്കട്ട സ്‌നേഹാലയത്തിനു സമീപത്തു വച്ചാണ് മൂവരും പിടിയിലായത്. കാറിനകത്ത് വിശദമായി …

നിതിന്‍ രാജിന്റെ മരണം; പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു; വി.ഐ.ടി എന്‍ട്രന്‍സ് എഴുതേണ്ട വിദ്യാര്‍ത്ഥികളടക്കം ഗതാഗത കുരുക്കില്‍

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ ദളിത് സംഘടനകള്‍ നടത്തുന്ന ഹര്‍ത്താലില്‍ വലഞ്ഞ് വിദ്യാര്‍ത്ഥികളും രോഗികളും മറ്റ് യാത്രക്കാരും. വി.ഐ.ടി എന്‍ട്രന്‍സ് എഴുതേണ്ട വിദ്യാര്‍ത്ഥികളടക്കം ഗതാഗത കുരുക്കില്‍പ്പെട്ടു. ഒമ്പതുമണിക്കാണ് റിപ്പോര്‍ട്ടിംഗ് സമയം. പരീക്ഷ എഴുതാന്‍ കഴിയാത്ത ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍. ആശുപത്രിയിലേക്ക് പോകുന്ന രോഗികളും വാഹനങ്ങളില്ലാതെ ബുദ്ധിമുട്ടുകയാണ്. വാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബലം പ്രയോഗിച്ച് നിര്‍ത്തുകയാണ്. കടകളും അടപ്പിക്കുന്നുണ്ട്. റോഡില്‍ കിടന്നും മറ്റും സമരാനുകൂലികള്‍ പ്രതിഷേധിക്കുകയാണ്. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് …

​ഇന്നത്തെ പ്രധാന വാർത്തകൾ

​ ഇറാന്റെ പുതിയ സമാധാന നിർദ്ദേശം.​യുദ്ധം അവസാനിപ്പിക്കാനും പിരിമുറുക്കം കുറയ്ക്കാനുമായി ഇറാൻ പുതിയൊരു നിർദ്ദേശം അമേരിക്കയ്ക്ക് മുന്നിൽ വച്ചു. ​ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്കായി തുറന്നുകൊടുക്കാൻ ഇറാൻ തയ്യാറാണെന്ന് അറിയിച്ചു. ​ആണവ ചർച്ചകൾ മാറ്റിവെക്കാം: ഉപരോധങ്ങൾ നീക്കുകയും ഹോർമുസ് തുറക്കുകയും ചെയ്ത ശേഷം മാത്രം ആണവ കരാർ സംബന്ധിച്ച ചർച്ചകൾ മതിയെന്നാണ് ഇറാന്റെ നിലപാട് എന്നാൽ ഇതിനോട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എങ്ങനെ പ്രതികരിക്കുമെന്നത് നിർണ്ണായകമാണ്. ​റഷ്യയുടെ ഇടപെടൽ ​ഇറാൻ വിദേശകാര്യ മന്ത്രി …