കാസര്‍കോട്, നുള്ളിപ്പാടിയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയില്‍

കാസര്‍കോട്: നുള്ളിപ്പാടിയില്‍ ദേശീയപാതയോരത്തെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ലിഫ്റ്റ് സ്ഥാപിക്കാന്‍ തയ്യാറാക്കിയ കുഴിയിലേയ്ക്ക് തള്ളിയ കേസിലെ പ്രതി പിടിയില്‍. കര്‍ണ്ണാടക, ധാര്‍വാഡ്, കല്‍സ്, കുണ്ടുകോളയിലെ എച്ച് മഞ്ചുനാഥ എന്ന മഞ്ചപ്പ (45) യെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് തന്ത്രപരമായ നീക്കത്തിലൂടെ പിടികൂടിയത്. വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റു രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും.
കര്‍ണ്ണാടക, ഗദക്, ബലേശ്വര ബാലഹൊസൂരിലെ ചന്ദ്രശേഖര്‍ സുരേഷ് പട്ടാട് (38) കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് മഞ്ചുനാഥ. മാര്‍ച്ച് 10ന് രാത്രി പത്തുമണിയോടെയാണ് കൊലപാതകം നടന്നത്. കെട്ടിട ഉടമയുടെ മകന്‍ രാത്രിയില്‍ എത്തിയപ്പോഴാണ് ലിഫ്റ്റിനു തയ്യാറാക്കിയ കുഴിയില്‍ മൃതദേഹം കാണപ്പെട്ടത്. കെട്ടിടത്തിനകത്തു രക്ത തുള്ളികളും പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും കണ്ടെത്തിയിരുന്നു.
കാസര്‍കോട് ടൗണ്‍ പൊലീസ് ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. സ്ഥലത്തു ലഭിച്ച ആധാർ കാർഡാണ് അന്വേഷണത്തിൽ നിർണായകമായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഓറഞ്ച് അലർട്ട്; കാസർകോട് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത,ജനങ്ങൾ ജാഗ്രത പാലിക്കണം,ദേശീയ പാതയിലെ നിർമ്മാണ മേഖലയിൽ മണ്ണെടുപ്പ് പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കണമെന്ന് ജില്ലാ കളക്ടർ
Scroll to top

You cannot copy content of this page