യുകെയില്‍ ലൈസെന്‍സ് ഇല്ലാതെ മലയാളി യുവതി ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; സ്വദേശി വനിത മരിച്ചു

ലണ്ടന്‍: യുകെയില്‍ ഡ്രൈവിങ് ലൈസന്‍സില്ലാതെ മലയാളി യുവതി ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ട് സ്വദേശി വനിത മരിച്ചു. അപകടത്തില്‍ വാഹനമോടിച്ച തിരുവനന്തപുരം സ്വദേശിനിയായ യുവതിക്ക് പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇംഗ്ലണ്ട് ഗ്ലോസ്റ്ററില്‍ കഴിഞ്ഞദിവസമാണ് സംഭവം. യുവതി ഓടിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം.

ഗ്ലോസ്റ്ററിലെ പ്രമുഖ കെയര്‍ഹോമിലെ ജീവനക്കാരിയാണ് മലയാളി യുവതി. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് ഇവര്‍ക്കെതിരെ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ് ചികിത്സയില്‍ ആയതിനാല്‍ അറസ്റ്റ് നടപടികള്‍ വൈകുമെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page