കാട്ടാന ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി മരിച്ചു; ആശുപത്രിയില്‍ നാട്ടുകാരുടെ പ്രതിഷേധം

മലപ്പുറം: കാട്ടാന ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി മരിച്ചു. മലപ്പുറം കരുവാരക്കുണ്ട് മുള്ളറ സ്വദേശി ജംഷിര്‍ ആണ് മരിച്ചത്. റബ്ബര്‍ ടാപ്പിംഗിനിടെ ചൊവ്വാഴ്ച പുലര്‍ച്ചെ ജംഷീറിനെ കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ജംഷീറിനെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ ധനേഷ് അടക്കമുള്ളവര്‍ക്കുനേരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. ടാപ്പിംഗിനിടെ അല്ല അപകടമെന്നും സംഭവത്തില്‍ ദുരൂഹതകളുണ്ടെന്നും ജംഷീറിനോപ്പം രണ്ടു പേര്‍ കൂടി സ്ഥലത്തുണ്ടായിരുന്നുവെന്നും നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ ധനിക് ലാല്‍ പറഞ്ഞു. എന്നാല്‍ കാട്ടാനയുടെ ആക്രമണം നടന്നുവെന്ന കാര്യം തള്ളിക്കളയുന്നില്ലെന്നും ഡി.എഫ്.ഒ വ്യക്തമാക്കി.

വനത്തിനുള്ളില്‍ വെച്ചാണോ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണോ സംഭവം നടന്നതെന്നും അറിവായിട്ടില്ല. ഇക്കാര്യത്തില്‍ വനം വകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചതായി ധനേഷ് പറഞ്ഞു. ഇതിനെതിരെയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ടാപ്പിങിനിടെയാണ് യുവാവിനുനേരെ കാട്ടാന ആക്രമണം ഉണ്ടായതെന്ന നിലപാടിലാണ് നാട്ടുകാര്‍. ജംഷീറിന്റെ മരണത്തോടെ കുടുംബത്തിന്റെ അത്താണിയാണ് നഷ്ടപ്പെട്ടത്. സ്‌കൂളില്‍ ആയയാണ് ജംഷീറിന്റെ മാതാവ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page