നെടുങ്കണ്ടം ഇരട്ടക്കൊല; പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയില്‍

ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലയില്‍ പ്രതിയെന്ന് സംശയിക്കുന്ന സജിയെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന് സമീപത്തെ പറമ്പില്‍ നിന്നാണ് സജിയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. പ്രദേശവാസിയാണ് സജിയെ ആദ്യം കാണുന്നത്. പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സജിയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയശേഷം വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പില്‍ നിന്നു കഴിഞ്ഞ ദിവസമാണ് രണ്ടുപേരുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹമാണ് കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തിയത്. തിരിച്ചറിയാന്‍ പറ്റാത്ത വിധമാണ് മൃതദേഹങ്ങളുണ്ടായിരുന്നത്. രണ്ട് മൃതദേഹങ്ങള്‍ക്കും ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. കാണാതായ മറിയക്കുട്ടിയുടെയും റെജിയുടെയും മൃതദേഹമാണോ ഇതെന്ന് ഉറപ്പിക്കാന്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തുമെന്ന് പൊലീസ് പറഞ്ഞു. മേരിക്കുട്ടി മാത്യു, മകന്‍ റെജി എന്നിവരെ ഏപ്രില്‍ ഒമ്പതു മുതല്‍ കാണാനില്ലായിരുന്നു. ഇതേ കുറിച്ച് ഇളയ മകനോട് നാട്ടുകാര്‍ ചോദിച്ചപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടി നല്‍കിയത് നാട്ടുകാരില്‍ സംശയത്തിന് ഇട നല്‍കി.

തുടര്‍ന്ന് മേരിക്കുട്ടിയുടെ മകള്‍ സിനിയെ വിവരമറിയിക്കുകയായിരുന്നു. മകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പറമ്പില്‍ മൃതദേഹം കണ്ടെത്തിയത്. ഇരുവരെയും കൊന്ന് കുഴിച്ചുമൂടിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

മേരിക്കുട്ടിയുടെ ഭര്‍ത്താവിനെയും 2018 ല്‍ സമാന സാഹചര്യത്തില്‍ കാണാതായിരുന്നു. സംഭവത്തില്‍ ആദ്യ കാലങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ വീണ്ടും അന്വേഷണം ആരംഭിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

സജി മദ്യപിച്ച് വന്ന് വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ടെന്നും അമ്മയ്ക്കും ചേട്ടനും നേരെ അക്രമം നടത്താറുണ്ടെന്നും സഹോദരി സിനി പറഞ്ഞിരുന്നു. തന്നോട് വീട്ടിലേക്ക് വരേണ്ടെന്ന് പറഞ്ഞതിനാല്‍ പോകാറില്ലെന്നും സിനി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page