സൂര്യാതപമേറ്റ് ചികിത്സയില്‍ ആയിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം: സൂര്യാതപമേറ്റ് ചികിത്സയില്‍ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെണ്‍കുളം സ്വദേശി ഷൈന്‍(40) ആണ് മരിച്ചത്. അവിവാഹിതനായ ഷൈന്‍ വെല്‍ഡിങ്ങ് തൊഴിലാളിയാണ്. ഏപ്രില്‍ 18ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കുഴഞ്ഞു വീണ ഷൈനിനെ ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ സൂര്യാതപമേറ്റതായി കണ്ടെത്തി.

നില ഗുരുതരമായതിനാല്‍ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. സംസ്ഥാനത്ത് ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page