ബേക്കല്‍, തച്ചങ്ങാടു നിന്നു കാണാതായ മോഡല്‍ ശ്രുതി ശങ്കറിനെ കൊല്ലത്ത് കണ്ടെത്തി; കോടതി സ്വന്തം ഇഷ്ടത്തിനു വിട്ടതോടെ കാമുകനും യൂട്യൂബറുമായ സോഹന്‍ നജീബിന്റെ കൂടെ പോയി
കാസര്‍കോട്: ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ തച്ചങ്ങാട് നിന്നു കാണാതായ മോഡലും സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമായ ശ്രുതി ശങ്കറി(29)നെ കൊല്ലത്ത് കണ്ടെത്തി. ബേക്കലില്‍ എത്തിച്ച ശേഷം വിശദമായ മൊഴി രേഖപ്പെടുത്തി യുവതിയെ കോടതിയില്‍ ഹാജരാക്കി. കോടതി സ്വന്തം ഇഷ്ടത്തിനു വിട്ടതോടെ വീട്ടുകാരുടെ സങ്കടം വകവയ്ക്കാതെ ശ്രുതി കാമുകന്‍ സോഹന്‍ നജീബിനൊപ്പം പോയി.കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് ശ്രുതി തച്ചങ്ങാട് ഗവ. ഹൈസ്‌കൂളിനു പടിഞ്ഞാറു ഭാഗത്തു അടുത്തിടെ പണി ത പുതിയ വീട്ടില്‍ നിന്നു ജോലിക്കാണെന്നു പറഞ്ഞ് …