ഡാളസ് എ.ജി. ഫെലോഷിപ്പ് സമ്മേളനം 8ന്

ഡാളസ്: അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് ഓഫ് ഡാളസിൻ്റെ സ്പെഷ്യൽ മീറ്റിംഗ് 8 നു രാവിലെ കരോൾട്ടൺ ട്രൂ ലൈഫ് അസംബ്ലി ഓഫ് ഗോഡ് സഭാ മന്ദിരത്തിൽ നടക്കുo. പാസ്റ്റർ ജെസ്റ്റിൻ സാബു, ഡോ. കോശി വൈദ്യൻ പ്രഭാഷണം നടത്തും. ആത്മീയ സംഗമത്തിലേക്കു മുഴുവനാളുകളെയും സംഘാടകർ സ്വാഗതം ചെയ്തു.

‘ഒരേ ഫോട്ടോ ഉപയോഗിച്ച് 223 വോട്ടുകള്‍’; ഹരിയാനയില്‍ 25 ലക്ഷം വോട്ടുകള്‍ കൊള്ളയടിക്കപ്പെട്ടെന്ന് രാഹുല്‍

ന്യൂഡല്‍ഹി: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടുകൊള്ള ആരോപിച്ച് രാഹുല്‍ ഗാന്ധി. എച്ച് ഫയല്‍ എന്ന പേരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തല്‍. ഹരിയാനയില്‍ ആകെ രണ്ടുകോടി വോട്ടര്‍മാരാണുള്ളത്. അതില്‍ 25 ലക്ഷം വോട്ടുകള്‍ കവര്‍ച്ചചെയ്യപ്പെട്ടു.ഒരാള്‍ പത്ത് ബൂത്തുകളിലായി 22 തവണ വോട്ടുചെയ്‌തെന്നും വോട്ടര്‍ പട്ടിക തെളിവായി ചൂണ്ടിക്കാട്ടി രാഹുല്‍ പറഞ്ഞു. ഒരു വോട്ടര്‍ ഐഡിയില്‍ ഒരാള്‍ക്ക് ഒരു മണ്ഡലത്തില്‍ നൂറ് വോട്ടുകളാണുള്ളത്.ഒരാള്‍ മാത്രം നൂറ് വോട്ട് ചെയ്‌തെന്നും രാഹുല്‍ ആരോപിച്ചു. വ്യാജ വോട്ടിനായി ബ്രസീലിയന്‍ …

സമസ്ത മഹാസമ്മേളനം: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ റിലേ പദയാത്ര 8 മുതല്‍

കാസര്‍കോട്: സമസ്ത സമ്മേളന പ്രചരണാര്‍ത്ഥം ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റി റിലേ പദയാത്ര 8ന് തൃക്കരിപ്പൂരില്‍ ആരംഭിക്കും. യാത്ര മഞ്ചേശ്വരത്ത് സമാപിക്കും.തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ചെര്‍ക്കള, കാസര്‍കോട്, മഞ്ചേശ്വരം മേഖലകളില്‍ 39 റെയ്ഞ്ചുകളിലായി നവംബര്‍ 8 മുതല്‍ 12 വരെ റിലേ പദയാത്ര നടക്കും.ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ സാലൂദ് നിസാമി പദയാത്ര നയിക്കും.ജില്ലാ ജന. സെക്ര. ഹാരിസ് ഹസനി, കജ മുഹമ്മദ് ഫൈസി, ട്രഷറര്‍ അശ്‌റഫ് അസ്നവി, അശ്‌റഫ് ദാരിമി, മൊയ്തു മൗലവി, ഹനീഫ് അസ്നവി നേതൃത്വം നല്‍കും.

മുഖ്യമന്ത്രി ‘എന്നോടൊ’പ്പം: എല്ലാം ശരിയാക്കാമെന്ന് ഉറപ്പ്; മുഖ്യമന്ത്രിയില്‍ വിശ്വാസമര്‍പ്പിച്ച ഡയാലിസിസ് പേഷ്യന്റ്‌സ് നിരാശരായി ജീവിതത്തിനും മരണത്തിനുമിടയില്‍

പേഷ്യന്‍സ് കാസര്‍കോട്: ജനങ്ങള്‍ക്കു മുഖ്യമന്ത്രിയോട് ഏതുകാര്യവും അറിയിക്കാമെന്നും ഏതു പരാതിയും പറയാമെന്നും അവയ്ക്കൊക്കെ അപ്പോള്‍ത്തന്നെ പരിഹാരം ഉറപ്പാവുമെന്നും വാഗ്ദാനം ചെയ്ത് ആരംഭിച്ച മുഖ്യമന്ത്രി എന്നോടൊപ്പം തല്‍സമയ ഫോണില്‍ പരിപാടിയില്‍ സഹായം തേടിയ നൂറുകണക്കിന് ഡയാലിസിസ് പേഷ്യന്റ്സിന് എല്ലാം ശരിയാക്കാമെന്ന മറുപടി കേട്ടപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ദൈവമാണ് മറുപടിപറയുന്നതെന്ന ആശ്വാസമായിരുന്നെന്നു രോഗികള്‍ പറയുന്നു. ഉറപ്പു പാറപോലെ ഉറച്ചു നിന്നപ്പോള്‍ അവര്‍ വീണ്ടും വിളിച്ചു. അപ്പോള്‍ നോക്കാമെന്നു വീണ്ടും മറുപടി പറഞ്ഞുവത്രെ. വീണ്ടും വിളിച്ചപ്പോള്‍ എല്ലാം ശരിയാക്കാമെന്നും മറുപടി പറഞ്ഞുവെങ്കിലും …

ബിരിയാണി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: നടന്‍ ദുല്‍ഖറടക്കം 3 പേര്‍ക്ക് ഉപഭോക്തൃ കമ്മീഷന്‍ നോട്ടീസ്

പത്തനംതിട്ട: ബിരിയാണി അരിയില്‍ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തില്‍ അരി ബ്രാന്റ് ഉടമയ്ക്കും, കമ്പനിയുടെ ബ്രാന്‍ഡ് അബാസഡറായ ദുല്‍ഖര്‍ സല്‍മാനും നോട്ടീസ് അയച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് നടന്‍ ദുല്‍ഖര്‍ സല്‍മാനോടും റോസ് ബ്രാന്‍ഡ് ബിരിയാണി അരി കമ്പനി ഉടമയോടും ഡിസംബര്‍ മൂന്നിന് കമ്മീഷന്‍ മുന്‍പാകെ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്. പത്തനംതിട്ട സ്വദേശിയായ പിഎന്‍ ജയരാജന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പത്തനംതിട്ടയില്‍ കാറ്ററിങ് സ്ഥാപനം നടത്തുന്ന ആളാണ് പരാതിക്കാരന്‍. …

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം; നീലേശ്വരം സ്വദേശി ദിനേഷ് കരിങ്ങാട്ടിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്യും

നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവല്‍ സ്വദേശി ദിനേഷ് കരിങ്ങാട്ടിന്റെ ആദ്യ കവിതാ സമാഹാരം ‘എന്റെ തോന്ന്യാക്ഷരങ്ങള്‍’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും.നവംബര്‍ 11 ന് രാവിലെ 10.30 ന് പുസ്തകോത്സവ നഗരിയിലെ ഹാള്‍ നമ്പര്‍ ഏഴിലെ റൈറ്റേഴ്‌സ് ഫോറത്തിലാണ് പ്രകാശന ചടങ്ങ്. അന്‍പതോളം കവിതകള്‍ അടങ്ങിയ സമാഹാരം കോഴിക്കോട്ടെ ഹരിതം ബുക്‌സാണ് പ്രസിദ്ധീകരിക്കുന്നത്. പ്രശസ്ത നിരൂപകനും കണ്ണൂര്‍ സര്‍വകലാശാല മലയാള വിഭാഗം മുന്‍ മേധാവിയുമായ ഡോ.എ.എം.ശ്രീധരനാണ് അവതാരിക എഴുതിയത്. മുന്‍ മാധ്യമ പ്രവര്‍ത്തകനായ ദിനേഷ് റെയ്ഡ്‌കോയിലാണ് ജോലി ചെയ്യുന്നത്. …

കുമ്പള, പെര്‍വാഡ് ദേശീയ പാതയിലെ അപകടം: സ്‌കൂട്ടര്‍ യാത്രക്കാരനായ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചത് ആന്തരിക രക്തസ്രാവം കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കാസര്‍കോട്: കുമ്പള, പെര്‍വാഡ് ദേശീയ പാതയില്‍ തിങ്കളാഴ്ച ഉണ്ടായ വാഹനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞ ആരിക്കാടിയിലെ ബിജെപി പ്രവര്‍ത്തകന്‍ ഹരീഷ് കുമാറിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കുണ്ടങ്കേരടുക്ക ശ്മശാനത്തില്‍ സംസ്‌കരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ആരിക്കാടിയിലെ വീട്ടിലെത്തിച്ച മൃതദേഹം അവസാനമായി ഒരു നോക്ക് കാണാനായി നൂറുകണക്കിനു പേര്‍ എത്തിയിരുന്നു.തിങ്കളാഴ്ച രാത്രി സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടയില്‍ എതിരെ വരികയായിരുന്ന കാറിടിച്ചാണ് ഹരീഷ് കുമാറിന് പരിക്കേറ്റത്. കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രിയില്‍ മരണം …

28 കാരനായ ഫിറ്റ്‌നസ് പരിശീലകനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍: തൃശൂരില്‍ ഫിറ്റ്‌നസ് പരിശീലകനെ മരിച്ച നിലയില്‍ കണ്ടെത്തി. ഒന്നാംകല്ല് ചങ്ങാലി മഠപതി ക്ഷേത്രത്തിനു സമീപം ചങ്ങാലി വീട്ടില്‍ മണിയുടെയും കുമാരിയുടെയും മകന്‍ മാധവിനെ(28)യാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. മാതാവും മാധവും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. ജിം ട്രെയിനറായ മാധവ് ദിവസവും പുലര്‍ച്ചെ നാലിന് ഉണര്‍ന്ന് ജിമ്മില്‍ പോകാറുണ്ട്. 4.30 ആയിട്ടും എഴുന്നേല്‍ക്കാതെ വന്നതിനെ തുടര്‍ന്ന് മാതാവ് കുമാരി വാതില്‍മുട്ടിവിളിച്ചു. തുറക്കാതെ വന്നപ്പോള്‍ അയല്‍വാസികളുടെ സഹായത്തോടെ വാതില്‍ തള്ളി തുറക്കുകയായിരുന്നു. ഉടന്‍ …

കുറുമാത്തൂരില്‍ രണ്ടുമാസം പ്രായമായ കുഞ്ഞിനെ കിണറില്‍ എറിഞ്ഞ് കൊന്ന സംഭവം; മാതാവ് മുബഷീറയെ അറസ്റ്റുചെയ്തു

തളിപ്പറമ്പ്: രണ്ടുമാസം പ്രായമായ കുഞ്ഞിനെ കിണറില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. കുറുമാത്തൂര്‍ പൊക്കുണ്ട് ഡയറി ജുമാമസ്ജിദിന് സമീപത്തെ ഹിലാല്‍ മന്‍സിലില്‍ എം.പി.മുബഷീറയെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുമാസം പ്രായമായ അമീഷ് അലന്‍ ജാബിര്‍ എന്ന കുഞ്ഞിനെയാണ് തിങ്കളാഴ്ച രാവിലെ 9.30 ന് വീട്ടുകിണറില്‍ മരിച്ച നിലയില്‍ കണ്ടത്.വീട്ടുകാരുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ 24 കോല്‍ താഴ്ച്ചയുള്ള കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയെ എണ്ണതേപ്പിച്ച് കുളിപ്പിക്കുമ്പോള്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണുവെന്നാണ് …

വിജിലന്‍സ് ഡിവൈ എസ് പി , വി. ഉണ്ണികൃഷ്ണന് ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌ക്കാരം

കാസര്‍കോട്: സംസ്ഥാന വിജിലന്‍സ് മേധാവിയുടെ ഉന്നത ബഹുമതിയായ ബാഡ്ജ് ഓഫ് ഓണര്‍ ഫോര്‍ എക്‌സലെന്‍സ് ഇന്‍വെസ്റ്റിഗേഷന്‍ പുരസ്‌ക്കാരം കാസര്‍കോട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈ എസ് പി വിഉണ്ണികൃഷ്ണന്ലഭിച്ചു.2024ലെ പുരസ്‌ക്കാരമാണ് ഡിവൈ എസ് പി , വി ഉണ്ണികൃഷ്ണന് ലഭിച്ചത്. ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌ക്കാരം സമ്മാനിക്കും.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം കെ കെ പി അബ്ദുള്ള മുസ്ലിയാര്‍ അന്തരിച്ചു

കണ്ണൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (ഇ.കെ വിഭാഗം), കേന്ദ്ര മുശാവറ അംഗവും കണ്ണൂര്‍ ജില്ലാ ട്രഷററുമായ കെ കെ പി അബ്ദുള്ള മുസ്ലിയാര്‍ (77) അന്തരിച്ചു. ചെക്കിക്കുളം, പാലത്തുങ്കരയിലെ വസതിയിലായിരുന്നു അന്ത്യം.സമസ്ത കണ്ണൂര്‍ താലൂക്ക് പ്രസിഡണ്ട്, ജാമിഅ അസ്അദിയ്യ വൈസ് പ്രസിഡണ്ട്, കണ്ണൂര്‍ ഇസ്ലാമിക് സെന്റര്‍, വൈസ് പ്രസിഡണ്ട്, കണ്ണൂര്‍ ജില്ലാ സംയുക്ത മുസ്ലീം ജമാഅത്ത് വൈസ് പ്രസിഡണ്ട്, പാലത്തുങ്കര മഹല്ല് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു വരികയായിരുന്നു.പാനൂര്‍, പുതുശ്ശേരി, മാവിലേരി, പുളിങ്ങോം ജമാഅത്തുകളില്‍ ദീര്‍ഘകാലം …

ഓടിവന്ന കുതിരകള്‍ ബൈക്ക് യാത്രികനെ ഇടിച്ചിട്ടു; കുതിരകളുടെ കടിയേറ്റ കോര്‍പ്പറേഷന്‍ ജീവനക്കാരന്‍ ആശുപത്രിയില്‍

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ കുതിരകള്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടു. കടിയേറ്റ് കോര്‍പറേഷന്‍ കരാര്‍ ജീവനക്കാരന് പരിക്ക്. കോര്‍പറേഷന്‍ കരാര്‍ ജീവനക്കാരനായ ജയപാലിനാണ് പരിക്കേറ്റത്. കസ്തൂരി നായ്ക്കന്‍ പാളയം നെഹ്‌റു നഗര്‍ പ്രദേശത്ത് ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. ജനവാസമേഖലയിലൂടെ രണ്ട് കുതിരകള്‍ റോഡിലൂടെ പാഞ്ഞു വരുന്നതും ഇരുചക്രവാഹത്തില്‍ വരികയായിരുന്ന ജയപാലിനെ ഇടിച്ചിടുന്നതും സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്. രണ്ട് കുതിരകള്‍ അതി വേഗതയില്‍ ഓടിവരികയും കുടിവെള്ള വിതരണ ജീവനക്കാരനായ ജയപാലിനെ ആക്രമിക്കുകയുമായിരുന്നു. രണ്ട് കുതിരകളിലൊന്ന് ജയപാലനെ ഇടിച്ചിടുകയും മറ്റൊന്ന് ജയപാലന്റെ കയ്യില്‍ …

മതനിയമത്തിനു മുകളിലാണ് രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും: മുസ്ലീം പുരുഷന് രണ്ടാംവിവാഹം നടത്തണമെങ്കില്‍ ആദ്യഭാര്യയുടെ അഭിപ്രായം തേടണമെന്ന് ഹൈക്കോടതി; ഉത്തരവ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍

കൊച്ചി: മുസ്ലീം വ്യക്തിനിയമം ചില സാഹചര്യങ്ങളില്‍ ഒന്നിലേറെ വിവാഹം അനുവദിക്കുന്നുണ്ടെങ്കിലും രണ്ടാംവിവാഹം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആദ്യ ഭാര്യയെ മൂക സാക്ഷിയാക്കാനാകില്ലെന്നു ഹൈക്കോടതി. രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്തു നല്‍കാത്ത കാസര്‍കോട്, തൃക്കരിപ്പൂര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി ചോദ്യം ചെയ്ത് മുസ്ലീം ദമ്പതിമാര്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഇങ്ങിനെ അഭിപ്രായപ്പെട്ടത്.മുസ്ലീം വ്യക്തി നിയമം പുരുഷന് ഒന്നിലേറെ വിവാഹം അനുവദിക്കുന്നുണ്ടെങ്കിലും 2008ലെ വിവാഹ രജിസ്‌ട്രേഷന്‍ ചട്ടപ്രകാരം തദ്ദേശ സ്ഥാപനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആദ്യഭാര്യയുടെ …

കാസര്‍കോട് മുനിസിപ്പല്‍ യൂത്ത് ലീഗ്: മുസമ്മില്‍ പ്രസി, അനസ് സെക്ര.

കാസര്‍കോട്: മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി നടന്ന യൂത്ത് ലീഗ് മുനിസിപ്പല്‍ മീറ്റ് ജില്ലാ പ്രസിഡന്റ് അസീസ് ഉദ്ഘാടനം ചെയ്തു. റഷീദ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സഹീര്‍ ആസിഫ്, കെ എം ബഷീര്‍, ഹമീദ് ബെദിര, സിദീഖ് സന്തോഷ് നഗര്‍, നൗഫല്‍ തായല്‍, സി ടി റിയാസ്, ജലീല്‍ തുരുത്തി, റഹ്‌മാന്‍ തൊട്ടാന്‍, അഷ്ഫാഖ് അബൂബക്കര്‍, മുസ്സമില്‍ , ഖലീല്‍ ഷെയ്ഖ്, ഇഖ്ബാല്‍ ബാങ്കോട്, ശിഹാബ്, നാഫിഹ് , മുനവ്വര്‍ …

കാസര്‍കോട് റെയില്‍വേയ്ക്ക് അഭിമാന നിമിഷം; റെജികുമാറിനും പ്രകാശനും മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ സമ്മാനിച്ചു

കാസര്‍കോട്: സേവനത്തിന്റെയും സമര്‍പ്പണത്തിന്റെയും മികവില്‍ കേരള മുഖ്യമന്ത്രിയുടെ ഈവര്‍ഷത്തെ പൊലീസ് മെഡല്‍ കാസകോട് റെയില്‍വേ പൊലീസ് സ്റ്റേഷനിലെ രണ്ട് ഓഫീസര്‍മാര്‍ക്ക് ലഭിച്ചു. എസ്.എ.പി ക്യാമ്പില്‍ നടന്ന ചടങ്ങില്‍ എസ്.എച്ച്.ഒ എം റജികുമാര്‍, സബ്ബ് ഇന്‍സ്പെക്ടര്‍ എം വി പ്രകാശന്‍ എന്നിവര്‍ക്ക് പൊലീസ് മെഡലുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. കേരള റെയില്‍വേയില്‍ മൂന്ന് പേര്‍ക്കാണ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിച്ചത്. അതില്‍ രണ്ടുപേരും കാസര്‍കോട് റെയില്‍വേ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ്. സ്റ്റേഷനില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവര്‍ …

ഒരു കോടി തൈകള്‍ നട്ടു: ഒരു തൈ നടാം വൃക്ഷവല്‍ക്കരണ ക്യാമ്പയിന്‍ പൂര്‍ത്തിയാക്കല്‍ പ്രഖ്യാപനം വ്യാഴാഴ്ച

കാസര്‍കോട്: ഹരിതകേരളം മിഷന്‍ സംസ്ഥാനമൊട്ടാകെ ഒരു കോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാന്‍ ആരംഭിച്ച ഒരു തൈ നടാം ജനകീയ വൃക്ഷവല്‍ക്കരണ പരിപാടി ലക്ഷ്യം കണ്ടെന്നു ഹരിത കേരളംമിഷന്‍ അറിയിച്ചു. ക്യാമ്പയിന്റെ സംസ്ഥാനതല പൂര്‍ത്തീകരണ പ്രഖ്യാപനം 6ന് തൃശൂര്‍ ടൗണ്‍ ഹാളില്‍ മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. വി.എസ്. പ്രിന്‍സ് അധ്യക്ഷത വഹിക്കും. നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്ററും ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണുമായ ഡോ. ടി.എന്‍. സീമ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചതിന്റെ റിപ്പോര്‍ട്ടവതരിപ്പിക്കും. ക്യാമ്പയിനില്‍ സംസ്ഥാനമൊട്ടാകെ 1,05,52,511 തൈകളാണ് ശേഖരിച്ചതെന്നു …

കാലിച്ചാനടുക്കം കായക്കുന്നിലെ അന്നമ്മ തോമസ് അന്തരിച്ചു

കാലിച്ചാനടുക്കം: കായക്കുന്ന് പരേതനായ നെടിയംതേട്ട് തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (80)അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കാലിച്ചാനടുക്കം സെന്റ് ജോസഫ്‌സ് ദേവാലയ സെമിത്തേരിയില്‍. മക്കള്‍: ജോര്‍ജ്, മാത്യു, ബേബി, മേരി, മോളി, ലിസി, ഷാന്റി, ഷൈനി. മരുമക്കള്‍: ഓമന (ഇരിട്ടി), മാജി (ചക്കിട്ടടുക്കം), റൂബി (ഇരിട്ടി), മാത്തച്ചന്‍ (കൊല്ലൂര്‍), സിബി പോള്‍ (സ്റ്റാര്‍ വേ സിബി കാഞ്ഞങ്ങാട്), സിബി (ഡ്രൈവര്‍, കാലിച്ചാനടുക്കം), സിബി (തളിപ്പറമ്പ്), ഷൈജോ (കൊല്ലൂര്‍, ഇസ്രയേല്‍).

പാറക്കട്ടയിലെ റിട്ട. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ചു

കാസര്‍കോട്: ഒരു വര്‍ഷം മുമ്പ് സര്‍വ്വീസില്‍ നിന്നു വിരമിച്ച മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥന്‍ വീട്ടിനകത്തു തൂങ്ങി മരിച്ചു. കൂഡ്‌ലു, പാറക്കട്ട, മുകുന്ദത്തില്‍ ബി ബാബുരാജ് (57) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെ വീട്ടിനകത്താണ് ഇദ്ദേഹത്തെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ താഴെയിറക്കി ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മരിച്ചു.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. കൊല്ലം അഞ്ചാലമൂട് പനയം സ്വദേശിയായ ബാബുരാജ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കാസര്‍കോട്ടെത്തിയത്.കൂഡ്‌ലു, …